ക്ഷീര വികസന പരിശീലന കേന്ദ്രത്തില്‍ പാലുല്പന്ന നിര്‍മ്മാണ പരിശീലനം
കോഴിക്കോട് നടുവട്ടത്തുളള ക്ഷീര വികസന പരിശീലന കേന്ദ്രത്തില്‍ മലപ്പുറം,
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സംരംഭകര്‍ക്കും
ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കുമായി പത്തു ദിവസത്തെ പാലുല്പന്ന
നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് 21 മുതല്‍ 31 വരെയാണ് പരിശീലനം.
താല്‍പര്യമുളളവര്‍ മെയ് 21ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍
കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണം. രജിസ്‌ട്രേഷന്‍ ഫീസ് 125 രൂപ. ഫോണ്‍ 0495
2414579.





Leave a Reply