August 31, 2026

വിവേചനത്തിന്റെ അന്തരീക്ഷം കൂടുതൽ മലീമസവും വ്യാപ്തിയിലും എത്തിയിരിക്കുന്നുവെന്ന് വെങ്കിടേഷ് രാമകൃഷ്ണൻ.

0
IMG_20180519_122209
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിവേചനത്തിന്റെ അന്തരീക്ഷം കൂടുതൽ മലീമസവും   വ്യാപ്തിയിലും എത്തിയിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ  വെങ്കിടേഷ് രാമകൃഷ്ണൻ.  മാധ്യമ പ്രവർത്തകനായിരുന്ന വി..ജി. വിജയന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതി കൽപ്പറ്റയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ  വി.ജി.വിജയൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

  അടിച്ചമർത്തലിന്റെയും വിവേചനത്തിന്റെയും കാലാവസ്ഥയാണ് ബഹുസ്വരതയെ ഇല്ലാതാക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ബഹുസ്വരതാ നിരാസം ഇന്ന് കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നത് ഭരണകൂടത്തിന്റെ ഒത്താശയോടെയാണന്നും അദ്ദേഹം പറഞ്ഞു. ആധാർ ഒരു അടിച്ചമർത്തലിന്റെ യന്ത്രമാണ്. ഭാരതീയന്റ ബഹുസ്വരതയെ ആധാർ ഞെക്കി കൊല്ലും. ഇന്ത്യ പോലൊരു രാജ്യത്ത് ഇന്ത്യൻ സാംസ്കാരിക ധാരയിൽ ഓരോ പൗരനെയും അടിച്ചമർത്തുന്നതിനും ബഹുസ്വരതയെ ഇല്ലാതാക്കുകയും ചെയ്യുന്ന ഫാസിസമാണ് വാഴ്ച നടത്തുന്നത്. 
 ബഹുസ്വരതയെ ജീവിതത്തിൽ പകർത്തി സമൂഹത്തിന് പകർന്ന വ്യക്തിത്വമായിരുന്നു വി.ജി. വിജയന്റേത് എന്ന് വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. അനുസ്മരണ ദിന പരിപാടികൾ സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . അനുസ്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *