ഫാ: ബിജോ കറുകപ്പള്ളി റേഡിയോ മാറ്റൊലിയുടെ പുതിയ സ്റ്റേഷൻ ഡയറക്ടർ
ഫാ: സെബാസ്റ്റ്യൻ പുത്തേൻ സ്ഥാനമൊഴിഞ്ഞു'. ഫാ.ബിജോ കറുകപ്പളളില്‍ റേഡിയോ മാറ്റൊലിയുടെ പുതിയ ഡയറക്ടര്‍.
കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ, റേഡിയോ മാറ്റൊലിയുടെ മൂന്നാമത്തെ ഡയറക്ടറായി ഫാ.ബിജോ കറുകപ്പളളില്‍ ചുമതലയേറ്റു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായി ആറ് വര്‍ഷമായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.നിലവിലെ ഡയറക്ടറായിരുന്ന ഡോ.ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍ കുറുമണി ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ഒമ്പത് വര്‍ഷമായി വയനാടിന്‍റെ സ്വരമായി മാറിയ റേഡിയോ മാറ്റൊലി പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ഫാ.ബിജോ സാരഥ്യം ഏറ്റെടുക്കുന്നത്.






Leave a Reply