August 9, 2026

ആർട്ട് ഗ്യാലറിയിൽ ലൈഫ് ആന്റ് ഡ്രീംസ് ഫോട്ടോ പ്രദർശനം ആരംഭിച്ചു.

0
IMG-20180519-WA0112
By ന്യൂസ് വയനാട് ബ്യൂറോ

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റേയും  അപ്പൂപ്പൻ താടികൾ വാട്സാപ്പ് ഗ്രൂപ്പിന്റെയും  സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം  മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ എഴുത്തുകാരി ഇന്ദു മേനോൻ ഉദ്ഘാടനം ചെയ്തു.

വ്യത്യസ്തമായ ജീവിതമുഹൂർത്തങ്ങൾ, വൈൽഡ് ലൈഫ്, പ്രകൃതി ദൃശ്യങ്ങൾ, ഗോത്രത്തനിമ നിറഞ്ഞ ദൃശ്യങ്ങൾ എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന 44 ഫോട്ടോകളാണ് ലൈഫ് ആൻറ് ഡ്രീംസ് എന്ന് പേരിട്ടിട്ടുള്ള  പ്രദർശനത്തിലുള്ളത്.

നിസാർ മാനന്തവാടി , സുവർണ എൻ.ടി, മുനീർ തോൽപ്പെട്ടി, ജോബിൻ ജോസ്, പ്രവീൺ രാമചന്ദ്രൻ, ശ്രീകുമാർ മാഹി, ഫ്രാൻസിസ് കാട്ടാക്കട, അജി കൊളോണിയ, സുജിൻ എൻ.എസ്, ഷഗിൽ മുഴപ്പിലങ്ങാട്, ഷബീർ തുറയ്ക്കൽ, ലിഡിയ ജോയ്, ജ്യോതിസ് എം.ജി, അനിൽ കുമാർ.എൻ, അഭിനവ് അഗ്രഹാരം എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശനം മെയ് 23-ന് സമാപിക്കും.

പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു.
ഷബിത. കെ, ജോസഫ് എം വർഗ്ഗീസ്, സണ്ണി മാസ്റ്റർ, എം.ഗംഗാധരൻ, മധു എടച്ചന, അജി കൊളോണിയ, മുനീർ തോൽപ്പെട്ടി മുതലായവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *