October 30, 2026

ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ പഠനവിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ടെലിവിഷന്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2018 ജൂണ്‍ 16 മുതല്‍ 21 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സീമാറ്റില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. കേരളത്തിന് അകത്തും പുറത്തുമുള്ള ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ ക്ളാസുകള്‍ നയിക്കും. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ 50 പേര്‍ക്കാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസവും ഭക്ഷണവും അക്കാദമി വഹിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 5നകം കിട്ടത്തക്കവിധം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തില്‍ അയച്ചിരിക്കണം. 
മഹേഷ് പഞ്ചു
സെക്രട്ടറി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *