October 4, 2026

എസ്.ഡി.പി.ഐക്ക് പുതിയ ഭാരവാഹികൾ: വടക്കനാട് സമരത്തിന് പിന്തുണ

0
hamsa-sdpi
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വന്യമൃഗങ്ങളില്‍ നിന്നും ജീവന് സംരക്ഷണമാവശ്യപ്പെട്ട് നിരാഹാരസമരം തുടരുന്ന വീട്ടമ്മമാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എസ് . ഡി.. പി .ഐ. ജില്ലാ ഭാരവാഹികള്‍ ഇന്ന് സമരപന്തല്‍ സന്ദര്‍ശിക്കും. വന്യമൃഗശല്യം പരിഹരിക്കുന്നതിന് കോടികള്‍ ചെലവഴിച്ചുവെന്ന് അധികൃതര്‍ കണക്കുകള്‍ നിരത്തുമ്പോഴും ജീവഭയം കാരണം അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗ്രാമവാസികള്‍. വടക്കനാടുള്‍പ്പടെ ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായ പ്ര്‌ദേശങ്ങളിലെല്ലാം ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. 

       
     'നടപ്പിലാക്കുന്ന പദ്ധതികള്‍ അഴിമതി മുക്തമാണെന്നുറപ്പുവരുത്തുന്നതിന് ജനകീയ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
      പുതിയ ജില്ലാ ഭാരവാഹികളായി എന്‍. ഹംസ വാര്യാട്(ജില്ലാ പ്രസിഡന്റ്), ടി .നാസര്‍(ജനറല്‍ സെക്രട്ടറി), അഡ്വ. അയ്യൂബ്(ട്രഷറര്‍), പി .ആര്‍ കൃഷ്ണന്‍ കുട്ടി( വൈസ്പ്രസിഡന്റ്), ഇ. ഉസ്മാന്‍(ജില്ലാ സെക്രട്ടറി), ടി .പോക്കര്‍, എം. ടി കുഞ്ഞബ്ദുല്ല(ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *