May 4, 2024

കണിയാമ്പറ്റ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹരായ വിദ്യാര്‍ഥികളെ ആദരിക്കലും പ്രവേശനോത്സവവും വെള്ളിയാഴ്ച

0
Img 20180530 124737
കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹരായ വിദ്യാര്‍ഥികളെ ആദരിക്കലും സ്‌കൂള്‍ പ്രവേശനോത്സവവും വെള്ളിയാഴ്ച  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദിശങ്കര-ഏഷ്യാനെറ്റ് യംഗ് സയന്റിസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹരായ അനന്തദേവ് എസ്. പ്രസാദ്, എം. ധീരജ് എന്നിവരെയാണ് ആദരിക്കുന്നത്. ചടങ്ങില്‍ നവാഗതര്‍ക്ക് സ്വീകരണം നല്‍കും. രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യാതിഥിയായിരിക്കും. ഏഴ് രാജ്യങ്ങളില്‍നിന്നായി 300 ല്‍ അധികം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. മാലിന്യത്തില്‍നിന്നും ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 'കാസ്റ്റിക് സോഡാ വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്റ്' എന്ന വര്‍ക്കിംഗ് മോഡലില്‍ ഏഴ് മണിക്കൂര്‍കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സെവന്‍ ഇന്‍ വണ്‍ പ്ലാന്റിന്റെ പയലറ്റ് പ്ലാന്റാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. പുരസ്‌കാരത്തിന് പുറമേ അമേരിക്കയിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രധാനധ്യാപിക എം.കെ. ഉഷാദേവി, പിടിഎ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ഷാജി പുല്‍പ്പള്ളി, എം. ദേവകുമാര്‍, എന്‍. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *