October 4, 2026

വെള്ളമുണ്ടയിൽ സെന്റ് തോമസ് ദിനാചരണം നടത്തി.

0
IMG-20180701-WA0093
By ന്യൂസ് വയനാട് ബ്യൂറോ
സെന്റ് തോമസ് ദിനാചരണം നടത്തി.

 

മാനന്തവാടി: വെള്ളമുണ്ട സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ശീഹായുടെ ഓർമ്മപെരുന്നാൾ ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമൂഹബലിക്ക്  പ്രഥമ വികാരി ഫാ: ജോസഫ് തുരുത്തേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. മുൻ വികാരി ഫാ: മാത്യു കാട്ടറാത്ത് വചന സന്ദേശം നൽകി. പാരീഷ് ഹാളിൽ നടന്ന പൊതു സമ്മേളനം  മുൻ വികാരി ഫാ. സെബാസ്റ്റ്യൻ കോയിപ്പുറത്ത്   ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ലീഡർ അൽന ജോൺസൺ അധ്യക്ഷത വഹിച്ചു. മുൻ വികാരിമാരെയും വിവിധ രംഗങ്ങളിൽ മികവു പുലർത്തിയവരെയും ഇടവക വികാരി ഫാ. തോമസ് ചേറ്റാനി ആദരിച്ചു. 1966-ൽ  ആരംഭിച്ച ഇടവകയിലെ ആദ്യ കുടിയേറ്റക്കാരുടെ പ്രതിനിധിയായ തോമസ് പുതുപ്പള്ളിയെ ചടങ്ങിൽ പൊന്നാടയണിയച്ചു. കാർഷിക മേഖലയുടെ വളർച്ചക്ക് വേണ്ടി കുടിയേറ്റ ക്രൈസ്തവർ പരമ്പരാഗമായി നടത്തി വരുന്ന തമുക്ക് നേർച്ചയും തിരുനാളിനോടനുബന്ധിച്ച് നടത്തി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ലിറ്റി, ജോൺസൺ ഇണ്ടിക്കുഴിയിൽ, റെജി മോൻ പുന്നോലിൽ , ജോസ് പീച്ചാട്ട് ,ഫ്രാൻസീസ് പുന്നോലിൽ , ദേവസ്യ നടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *