May 19, 2024

അനാവശ്യ കട പരിശോധനകള്‍ നിര്‍ത്തി വയ്ക്കണം.കെ.എച്ച്.ആര്‍.എ

0
Img 20180706 Wa0041
.

കല്‍പ്പറ്റ:ജില്ലയില്‍ ആരോഗ്യ വകുപ്പും നഗരസഭയുംയും നടത്തുന്ന അനാവശ്യ കട പരിശോധന നിര്‍ത്തിവയ്ക്കണമെന്ന് കെ.എച്ച്.ആര്‍.എ ജില്ലാ കമ്മറ്റി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കട പരിശോധനയുടെപേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രൂര നടപടികള്‍ അവസാനിപ്പിക്കണം. കട ഉടമയെ പീഡിപ്പിക്കുകയും 20 വര്‍ഷത്തോളമായി കച്ചവടം ചെയ്ത് നേടിയെടുത്ത കടയുടെ സല്‍പ്പേര്‌നശിപ്പിക്കുന്ന തരത്തിലുള്ള  പ്രവണത അവസാനിപ്പിക്കണം.പരിശോധനയുടെ പേരില്‍ കട തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് കടയില്‍ കയറി പിടിച്ചെടുക്കാന്‍ ഒന്നുമില്ല.
എന്നു കാണുമ്പോള്‍ വേസ്റ്റിലുള്ള രണ്ട് ചപ്പാത്തി, 3 പൊറോട്ട,1 കപ്പ് ചോറ്, 1 കപ്പ് സാമ്പാര്‍ എന്നിവ കടയിലെ പാതങ്ങളടക്കം കൊണ്ടുപോയി ഫോട്ടോയെടുത്ത് പത്രത്തില്‍കൊടുക്കുകമാത്രമാണ് ലക്ഷ്യം. മേലുദ്യോഗസ്ഥരുടെയുംനാട്ടുകാരുടെയും മുന്നില്‍ അവരുടെ ജോലി നിര്‍വ്വക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ്. കട പരിശോധനയ്ക്ക് സംഘടന എതിരല്ല. ദിവസവും അവര്‍ വന്ന് കടപരിശോധിച്ചതിന്‌ശേഷം കടതുറക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ന്യൂനതകള്‍കണ്ടെത്തുന്ന കടകള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതില്‍സംഘടന എതിരല്ല. പക്ഷേ ഇപ്പോള്‍ നടക്കുന്ന പരിശോധനകളുടെ ലക്ഷ്യം അതല്ല. ഈ ചെറിയ ന്യൂനതകള്‍ വലിയ രീതിയില്‍ പരസ്യപ്പെടുത്തി തങ്ങളുടെ കുടുംബത്തിനെയും കുട്ടികളെയും അടക്കം സമൂഹത്തില്‍ അപഹാസ്യപ്പെടുത്തുന്ന ഈ പ്രവണത അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനുംമേലുദ്യോഗസ്ഥര്‍ക്ക് പരാതി കൊടുക്കുവാനും മാനനഷ്ടത്തിന്‌കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു.  ജില്ലാ പ്രസിഡണ്ട് പാണിയത്ത് അബ്ദുറഹിമാന്‍, സംസ്ഥാന സെക്രട്ടറി പി.ആര്‍ ഉണ്ണിക്യഷ്ണന്‍, ജില്ലാസെക്രട്ടറിപി. അബ്ദുള്‍ ഗഫൂര്‍, ഉമ്മര്‍ കല്‍പ്പറ്റ, നിയാസ് കല്‍പ്പറ്റ, അരവിന്ദന്‍ ബത്തേരി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *