യൂത്ത് ലീഗ് മുപ്പൈനാട് വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തി
വടുവന്‍ചാല്‍: മൂപ്പൈനാട് വില്ലേജ് ഓഫിസില്‍ ഉദ്ധ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കണമെന്നും ആവശ്യപ്പെട്ടു മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തി. റേഷന്‍ കാര്‍ഡിന്‍ അപേക്ഷ നല്‍കുന്നതിനും സ്‌കൂളിലെയും കോളജുകളിലേയും അഡ്മിഷന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടിയും ജനങ്ങള്‍ക്ക് ദിവസങ്ങളോളം ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് മാസങ്ങളായി മൂപ്പൈനാട് വില്ലേജില്‍. വില്ലേജ് ഓഫിസര്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്ത് വയല്‍ കമ്മിറ്റി ചേര്‍ന്നിട്ട് മാസങ്ങളായി. ഇതുകാരണം നിരവധി അപേക്ഷ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രസിഡന്റ് ഗദ്ദാഫി റിപ്പണ്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി സി ടി ഹുനൈസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് സെക്രട്ടറി എ കെ റഫീഖ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി എ കെ സലീം, അയ്യൂബ് പള്ളിയാല്‍, എം സി മുഹമ്മദ് ഇസ്മായില്‍, കണ്ണംതൊടി ടി ഷംസുദ്ധീന്‍ ലത്തീഫ് നെടുങ്കരണ, ഷൂകൂര്‍അലി കെ, ബഷീര്‍ വടുവന്‍ചാല്‍, ജാഫര്‍ നെടുംങ്കരണ, സി ഷംസീര്‍ സംസാരിച്ചു. സെക്രട്ടറി റിയാസ് പാറോല്‍ സ്വാഗതവും അഷ്‌റഫ് കെ കെ നന്ദിയും പറഞ്ഞു. നൗഷാദ് കഥായി, മന്‍സൂര്‍ പി കെ, സൈഫുദ്ധീന്‍ പച്ചീരി, ഫൈസല്‍ കെ, ജാഫര്‍ സാദിഖ് കെ, റഹൂഫ് റിപ്പണ്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‍ നേതൃത്വം നല്‍കി.




Leave a Reply