September 4, 2026

യൂത്ത് ലീഗ് യുവജന യാത്ര വിജയിപ്പിക്കാൻ തീരുമാനം.

0
Mujeeb
By ന്യൂസ് വയനാട് ബ്യൂറോ
കൂളിവയല്‍: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന യാത്ര വിജയിപ്പിക്കാന്‍ മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ്  ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. യുവജന യാത്രയുടെ ഭാഗമായി മുഴുവന്‍ പഞ്ചായത്ത് തലങ്ങളിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് തലങ്ങളില്‍  തിരഞ്ഞെടുക്കപ്പെടുന്ന വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ സംഗമം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍, എന്‍ നിസാര്‍ അഹമ്മദ്, കെ എം അബ്ദുള്ള, സലിം കേളോത്ത്, ഷമീം പാറക്കണ്ടി, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഉവൈസ് എടവട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ഹാരിസ് കാട്ടിക്കുളം നന്ദിയും പറഞ്ഞു. മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായി ഉവൈസ് എടവെട്ടന്‍ (പ്രസിഡന്റ്), ഹുസൈന്‍ കുഴിനിലം, മോയിന്‍കാസിം, റഫീഖ് കാഞ്ഞായി (വൈസ് പ്രസിഡന്റുമാര്‍), ഹാരിസ് കാട്ടിക്കുളം (ജനറല്‍ സെക്രട്ടറി), അസീസ് വെള്ളമുണ്ട, ഇസ്മയില്‍ കീപ്രത്ത്, അസ്ഹറലി പൂവന്‍ (സെക്രട്ടറിമാര്‍), മുജീബ് വാരാമ്പറ്റ (ട്രഷറര്‍).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *