October 3, 2026

ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

0
IMG-20180708-WA0001
By ന്യൂസ് വയനാട് ബ്യൂറോ
കൗൺസലിംഗ് രംഗത്തെ
മികച്ച സേവനത്തിനുള്ള ഈ വർഷത്തെ ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം ജുനൈദ് കൈപ്പണി ഏറ്റുവാങ്ങി.
പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഡോ:ശിവൻ തോളൂരിന്റെ സ്മരണാർത്ഥമുള്ളതാണ്.
തൃശൂരിലെ ജോസഫ് മുണ്ടശ്ശേരി ഹാളിൽ നടന്ന അവാർഡ്ദാന സമ്മേളനത്തിൽ വച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിൽ  നിന്നും  പുരസ്കാരം ഏറ്റുവാങ്ങി.
മനഃശാസ്ത്രത്തിലും  കൗൺസലിംഗിലും ബിരുദാനന്തര ബിരുദമുള്ള ജുനൈദ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎഡും കരസ്ഥമാക്കിയിട്ടുണ്ട്.
വെള്ളമുണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെറ്റസ്‌ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും ലൈഫ് എൻറിച്മെന്റ് ട്രൈയിനിംഗ് സോണിന്റെ ഡയറക്ടറും കൂടിയാണ്.
"ലെറ്റസ്‌ മെഡിറ്റേഷൻ ക്യാംപ്" ശ്രേദ്ധേയമായ സമാനതകളില്ലാത്ത ഒരു മാനസികോന്നമന പദ്ധതിയാണ്. അതിനുള്ളൊരു അംഗീകാരം കൂടിയാണ് ഇപ്പോഴത്തെ അവാർഡ്ലബ്ധിയെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.
അവാർഡ്ദാന സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് ഉൽഘാടനം ചെയ്തു.
മുൻ നിയമസഭാ സ്പീക്കർ  തേറമ്പിൽ രാമകൃഷ്ണൻ, മുൻ എം.എൽ.എ.യും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന ടി.വി.ചന്ദ്രമോഹൻ ഡോ.ടി.ശശിധരൻ, അജിത വിജയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *