October 29, 2026

എം.എം. ജേക്കബ്ബിന്റെ നിര്യാണത്തിൽ പി.കെ.ജയലക്ഷ്മി അനുശോചിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: രാജ്യത്തെ  ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളും ദീർഘ കാലം സാമൂഹ്യ- രാഷ്ട്രീയ മേഖലകളിൽ തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്ന എം എം ജേക്കബ്ബിന്റെ നിര്യാണത്തിൽ എ.ഐ.സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി  അനുശോചിച്ചു.

ഗവര്‍ണര്‍, കേന്ദ്രമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷന്‍ തുടങ്ങിയ സുപ്രധാന പദവികളില്‍ അദ്ദേഹം തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണു കാഴ്ചവച്ചത്. മികച്ച പാര്‍ലെന്റേറിയനായും മികച്ച ഭരണാധികാരിയായും പേരെടുത്തു. ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിനുള്ള വലിയ സ്വാധീനമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും  ജയലക്ഷ്മി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *