April 27, 2024

സൈബർ ക്രൈം: വെള്ളമുണ്ടയിൽ ജാഗ്രത കർമ്മ സേന രൂപീകരിച്ചു.

0
Img 20180708 Wa0150
സൈബർ ക്രൈം: വെള്ളമുണ്ടയിൽ ജാഗ്രത കർമ്മ സേന രൂപീകരിച്ചു

മാനന്തവാടി.: വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടു പിടിക്കുന്നതിനും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധാർമ്മിക സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും  വെള്ളമുണ്ടയിൽ ജാഗ്രത ഡിജിറ്റൽ കർമ്മ സേന രൂപീകരിച്ചു.വെള്ളമുണ്ട സെന്റ് തോമസ് ഇടവക യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജാഗ്രതാ ഡിജിറ്റൽ കർമ്മ സേന രൂപീകരിച്ചത്. വാട്സ് ആപ്, ഫെയ്സ് ബുക്ക് എന്നിവ വഴി അശ്ലീല സന്ദേശങ്ങളും  ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ ഒറ്റക്കും കൂട്ടായും കണ്ടെത്തി പോലീസിനെയും ഐ .ടി . വിദഗ്ധരെയും അറിയിക്കുന്നതിനാണ് കർമ്മ സേന പ്രധാനമായും പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിയിപ്പുകളും സർക്കാർ സഹായങ്ങളും  പഠന സഹായികളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യും. കെ.സി.ബി.സി. യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക യുവജന കൂട്ടായ്മയിലാണ്  ഡിജിറ്റൽ കർമ്മ സേന രൂപീകരണം നടന്നത്.  ഇടവക വികാരി ഫാ. തോമസ് ചേറ്റാനി യുവജന ദിനാചരാം    ഉദ്ഘാടനം ചെയ്ത് പള്ളി പരിസരത്ത് ഓർമ്മ മരം നട്ടു.. ഡിജിറ്റൽ ജീവിത രീതിയും യുവജനങ്ങളും എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു ക്ലാസ്സെടുത്തു.  അജിത്ത് ജോസ് പുതുപ്പള്ളിൽ അധ്യക്ഷത വഹിച്ചു. റെജിമോൻ പൂന്നോലിൽ, അജിത്ത് ആന്റണി, അമിത റാത്തപ്പള്ളിൽ, അമൽഷാ ചങ്ങാലിക്കാവിൽ, റിബിൻ കുന്നുമ്മൽ, ഡോൺ കരിമ്പനാൽ തുടങ്ങിയവർ പ്രസംഗിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *