October 4, 2026

ഗ്രാമഫോൺ മധുര സ്മൃതി 11-ന് ബത്തേരി മുനിസിപ്പൽ ഹാളിൽ

0
IMG-20180709-WA0085
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രാമഫോൺ മധുര സ്മൃതി പതിനൊന്നിന് …..
ബത്തേരി: – വയനാട്ടിലെ പഴയ ഗാന ആസ്വാദന കൂട്ടായ്മയായ ഗ്രാമഫോൺ സംഘടിപ്പിക്കുന്ന ഗൃഹാതുര ഗാനങ്ങളുടെ സംഗീത സന്ധ്യ മധുര സ്മ്യതി ജൂലൈ 11 ന് വൈകിട്ട് 6 മണിക്ക് ബത്തേരി മുനിസിപ്പാലിറ്റി ഹാളിൽ നടക്കും .. സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വം നയിക്കുന്ന സംഗീത സന്ധ്യയിൽ കേരളത്തിലെ പ്രശസ്ത ഗായകരായ റോഷ്നി ,ഫൈസൽ തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കും …. 1980 വരെയുള്ള അനശ്വര ഗാനങ്ങളിൽ ഏറ്റവും ഹൃദ്യമായവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഗാനസന്ധ്യതയ്യാറാക്കിയിട്ടുള്ളത്. പ്രവേശനം പാസ് മൂലമാണ് നിയന്ത്രിച്ചിട്ടുള്ളത്. ഒന്നര വർഷം മുൻപ് ബത്തേരിയിൽ ആരംഭിച്ച പഴയ കാല ഗാനാസ്വാകരുടെ ഈ കൂട്ടായ്മയിൽ ഇന്ന് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം മെമ്പർമാരുണ്ട് …. മാസത്തിൽ ഒരു ദിവസം ഈ കൂട്ടായ്മ എവിടെയെങ്കിലും ഒന്നിച്ചു കൂടും…. അവിടെ പിന്നെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത പഴയ കാല ഗാനങ്ങളുടെ പെരുമഴയായിരിക്കും ….പാടാൻ താത്പര്യമുള്ള എല്ലാവർക്കും പാടാൻ അവസരം അതാണ് ഗ്രാമഫോണിന്റെ പ്രത്യാകത …. ബത്തേരിയിലെഡോക്ടറായ വി.വി സുരാജ് , ബത്തേരി കോ.ഓപ്പറേറ്റീവ് കോളജ് പ്രിൻസിപ്പൽ ബെന്നി അബ്രഹാം ,സർവ്വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനായ കെ ഗോപകുമാർ ,ഷെമീർ ബാബു ,സുനിൽ ബാബു തുടങ്ങിയവരാണ് ഗ്രാമഫോൺ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. പരിപാടിയുടെ  പ്രചരണാർത്ഥം കഴിഞ്ഞ ദിവസം ബത്തേരി മിന്റ്'മാളിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ഓർമ്മയിലേക്കൊരു പാട്ട് ഓപ്പൺ സ്റ്റേജിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 ലധികം ഗായകർ പങ്കെടുത്തത് ഗ്രാമഫോണിനുള്ള പിന്തുണയുടെ തെളിവാണെന്ന് സംഘാടകർ പറയുന്നു. ഏതായാലും 11 ലെ സംഗീത സന്ധ്യ ആസ്വാദകർക്ക് ഒരു നവ്യാനുഭവമായിരിക്കും .
               ജയരാജ് ബത്തേരി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *