October 4, 2026

എം എം ജേക്കബ്ബിന്റെ മരണം കോണ്‍ഗ്രസിന് തീരാനഷ്ടം: എന്‍ ഡി അപ്പച്ചന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്ബിന്റെ നിര്യാണത്തില്‍ കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ അനുശോചിച്ചു. ജേക്കബ്ബിന്റെ മരണം കേരളത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസിന് വന്‍നഷ്ടമാണ്. പതിറ്റാണ്ടുകളോളം അദ്ദേഹവുമായി നല്ല സൗഹൃദമാണ് പുലര്‍ത്തിവന്നത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തെയും കെ കരുണാകരനൊപ്പവും നിന്ന് പാര്‍ട്ടിയെ വളര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കോണ്‍ഗ്രസിനെ ഒരു വലിയ ബഹുജനപ്രസ്ഥാനമായി നിലനിര്‍ത്താനും, കേരളത്തിലെ യു ഡി എഫ് സംവിധാനത്തിന് നേതൃത്വം നല്‍കിക്കൊണ്ടും ലീഡര്‍ കെ കരുണാകരന്റെയും, കെ പി സി സി അധ്യക്ഷനായിരുന്ന പ്രൊഫ. കെ എം ചാണ്ടി സാറിനൊപ്പവും, കേരളം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു വര്‍ഷം മുമ്പ് വരെ വയനാട്ടിലെത്തുകയും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തുവെന്നും അപ്പച്ചന്‍ അനുസ്മരിച്ചു. വിനയത്തിന്റെയും സ്‌നേഹത്തിന്റെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച് മുഴുവന്‍ സമയവും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ചിലവഴിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതം മാതൃകയാണെന്നും അപ്പച്ചന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *