May 8, 2024

അന്താരാഷ്ട്ര ചക്ക മഹോത്സവം തുടങ്ങി : ഔദ്യോഗിക ഉദ്ഘാടനം നാളെ

0
Symposium 1
അമ്പലവയൽ : കേരള കാർഷിക സർവ്വകലാശാല  അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര ചക്ക മഹോത്സവം  തുടങ്ങി.. ജൂലായ് 15 വരെയാണ് ചക്ക മഹോത്സവം' . തുടർച്ചയായി ഇത് ആറാം വർഷമാണ് അമ്പലവയലിൽ ചക്ക മഹോത്സവം നടത്തുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച ശേഷം ആദ്യത്തേതുമാണ്.

അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ,ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ഗോത്ര സംഗമം, ചക്ക സംസ്കരണത്തിൽ വനിതകൾക്കായുള്ള സൗജന്യ പരിശീലനം  ,മാജിക്കിലൂടെയുള്ള ബോധവൽക്കരണം, ചക്ക വരവ്, ചക്ക സദ്യ, വിവിധ മത്സരങ്ങൾ എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. കർഷകർക്കും, വിദ്യാർത്ഥികൾക്കും ,ശാസ്ത്രജ്ഞർക്കും സംരംഭകർക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന്  സംഘാടകർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10-ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ചക്ക മഹോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. .
     കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കേരള സർവകലാശാലയുടെയും ആഭിമുഖ്യത്തിലാണ്  അന്താരാഷ്ട്ര ചക്ക മഹോത്സവം സംഘടിപ്പിച്ചത്..   സ്റ്റാളുകൾ ഒരുങ്ങി. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയത്തിൽ ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനുമുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും  ചർച്ച നടത്തി.മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ഇത്തവണ നിരവധി ചക്ക ഉൽപന്നങ്ങളും ഉൽപാദകരുമാണ് ഇവിടെ എത്തിയത്. ചക്ക കൊണ്ടുള്ള വിഭവ  മത്സരങ്ങളും ചക്കയുമായി ബന്ധപ്പെട്ട വിവിധ ഇനം  പ്രദർശനവും നടത്തി. സ്ത്രീകൾക്കു മാത്രമായി മൂല്യവർദ്ധിത ഉൽപന്ന പരിശീലന ക്ലാസും സംഘടിപ്പിച്ചു.
 ചക്കയുടെ ഉൽപാദനം വർദ്ധിച്ചതായി സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപെട്ടു..  അന്തരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി ചക്കയുടെ മൂല്യവർദ്ധിത സാധ്യതകളും വിപണന ശൃംഖലകളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർമാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കർഷക പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തെ ശാസ്ത്രീയ പഠനത്തിൽ ഇന്ത്യയിൽ ചക്കയുടെ ഉൽപാദന മേഖലയിൽ ഗണ്യമായ വർദ്ധനവ് കണ്ടത്തിയിട്ടുണ്ട് എന്ന് പഴവർഗ പ്രോജക്റ്റ് കേ-ഓർഡിറ്റേറും , ഐ.ഐ.എച്ച്.ആർ ബാഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലുമായ ഡോ.പ്രകാശ് പാട്ടീൽ അവകാശപ്പെട്ടു.
     കേരളത്തിൽ എഴുപത്തിയഞ്ചിലധികം ശതമാനം ചക്ക  പാഴായി പോകുന്നുവെന്നും അതിലൂടെ കോടി കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിയെന്നും അദ്ധേഹം കൂട്ടി ചേർത്തു . ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ചക്കയെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണം എന്നും  പറഞ്ഞു. വിപണന ശൃംഖലകളെ കണ്ടത്തി അതിൽ നിന്നു മികച്ച വരുമാനം കർഷകർക്ക് എങ്ങനെ കൈവരിക്കാം, പുതിയ വിപണന രീതികളെക്കുറിച്ചും റിട്ടേർഡ്  അഗ്രികർച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി. പ്രസാദ് വിശദീകരിച്ചു. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന 80 ശതമാനം ചക്കകളും വിപണനത്തിലെത്തുന്നു. വൻകിട വ്യവസായ സംരഭകർ മുതൽ കുടിൽ  വ്യവസായകർ വരെ ചക്കയുടെ മൂല്ല്യവർദ്ധിത ഉൽപന്നങ്ങൾ  വിപണിയിലെത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
.
  
അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി രാവിലെ പത്തിന് ചക്ക വരവ്  .  തുടർന്ന്   കൃഷിമന്ത്രി വി.എസ് സുനിൽ  കുമാർ  പരിപാടി ഉദ്ഘാടനം ചെയ്യും.         11.30-ന് സെമിനാർ ആരംഭിക്കും. -.    ചക്കയിലുള്ള കൊത്തുപണി മത്സരം ,          സ്ത്രീകൾക്ക് ചക്ക മൂല്ല്യവർദ്ധിത ഉൽപന്നങ്ങളുടെ പരിശീലനം.                  സ്റ്റാൾ പ്രദർശനം എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *