May 5, 2024

എം. എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ڇമണ്‍സൂണ്‍ ബാഷ്ڈ

0




മഴക്കാലത്ത് പ്രകൃതിയെ തൊട്ടറിയുന്നതിനും തവളകളെയും പക്ഷികളെയും കണ്ടറിയുന്നതിനും ശാസ്ത്രീയമായി പഠിക്കുന്നതിനുമായി പ്രകൃതിസ്നേഹികള്‍ക്കായി കല്പറ്റ പുത്തൂര്‍വയലിലുള്ള   എം. എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ڇമണ്‍സൂണ്‍ ബാഷ്ڈ ആരംഭിക്കുന്നു. ജൂലൈ 21 മുതല്‍ ആഗസ്റ്റ് 19 വരെ ശനി, ഞായര്‍ ദിവസങ്ങളിലാണ് ഈ ദ്വിദിന പഠനശിബിരം സംഘടിപ്പിക്കുന്നത്.

ڇമണ്‍സൂണ്‍ ബാഷിڈ ല്‍ മഴത്തുള്ളികള്‍, പക്ഷിനിരീക്ഷണം എന്നീ രണ്ട് പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഴത്തുള്ളികള്‍ എം. എസ്. എസ്. ബി. ജിയില്‍ 21 ഇനം തവളകളെയും പോക്കാംതവളകളെയും കണ്ടെത്തിയിട്ടുണ്ട്. ഇവയെ കണ്ടറിയുന്നതിനും അവയുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവസരമുണ്ടാവും. രാവിലെ 5.30 മുതല്‍ 9.30 വരെയാണ് പഠനശിബിരങ്ങളുടെ സമയം ക്രമീകരിച്ചിട്ടുള്ളത്. പക്ഷി നിരീക്ഷണം രാവിലെ 5.30 മുതല്‍ 10.30 വരെയാണ്. പശ്ചിമഘട്ട മലനിരകളില്‍ 600 തരം പക്ഷികളെ കണ്ടെത്തിയതില്‍ 80 തരം പക്ഷികളെ എം. എസ്. എസ്. ബി. ജിയില്‍ കണ്ടെത്തിയിട്ടുണ്ട്. 20 തരം സ്ഥാനീയ പക്ഷികളില്‍ 4 ഇനം പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. കൂടാതെ ദേശാടനക്കാരായ ധാരാളം പക്ഷികളുമുണ്ട്. മേല്‍ പറഞ്ഞ പക്ഷികളെ കണ്ടു പഠിക്കുന്നതിനും അവയുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവസരമുണ്ടാവും. കൂടാതെ 42 ഏക്കറില്‍ പരിലസിക്കുന്ന അപൂര്‍വ്വവും വൈവിധ്യമാര്‍ന്നതുമായ സസ്യലതാദികളെ കണ്ടറിയുന്നതിനും തവള നിരീക്ഷണത്തിലും പക്ഷിനിരീക്ഷണത്തിലും പ്രഗത്ഭരായവരുമൊത്ത് സംവദിക്കാനും അവസരമുണ്ടാവും. ജൂലായ് 21, 22, 28, 29 ആഗസ്റ്റ് 4, 5, 11, 12, 18, 19 ദിവസങ്ങളിലാണ് ڇമണ്‍സൂണ്‍ ബാഷ്ڈ സംഘടിപ്പിക്കുന്നത്. പരിശീലനം 10 പേര്‍ക്കായി നിജപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ എം. എസ്. എസ്. ബി. ജിയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതോടൊപ്പം വിവരങ്ങള്‍mssbg2018@gmail.com എന്ന ഇമെയിലില്‍ അയക്കേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *