July 14, 2026

റോഡിടിയുന്നു; പേര്യ – നെടും പൊയിൽ ചുരം വഴി ചരക്ക് വാഹന ഗതാഗതം നിരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

തലശ്ശേരി റോഡില്‍ പേരിയ വരയാല്‍ 41 ല്‍ റോഡിലെ മണ്ണിടിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ചരക്ക് വാഹന ഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡി -പോലീസ് അധികൃതര്‍ സംയുക്തമായി അറിയിച്ചു. ഇതിലൂടെ ബസ്സുള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ക്ക് കടന്നു പോകാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ  ഇന്നലെ വൈകുന്നേരത്തോടെയാണ്  റോഡ് ഇടിഞ്ഞ് താഴാന്‍ തുടങ്ങിയത്. തുടര്‍ന്ന്  ക്വാറി വേസ്റ്റ് കൊണ്ട് വന്ന്  റോഡില്‍ നിരത്തിയിരുന്നു. എന്നാല്‍  കഴിഞ്ഞ ദിവസം അര്‍ധരാത്രി ഇവിടെ ടാങ്കര്‍ ലോറി കുടുങ്ങിയതോടെ വീണ്ടും റോഡ് അപകട ഭീഷണിയിലായ പശ്ചാത്തലത്തിലാണ് തീരുമാനം.റോഡിന്റെ പല ഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *