September 3, 2026

വ്യാപാരി വ്യവസായി സമിതിയുടെ വാര്‍ത്താ അടിസ്ഥാനരഹിതമെന്ന് ഏകോപന സമിതി.

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റില്‍ നിന്നും 50ഓളം മെമ്പര്‍മാര്‍ രാജിവെച്ച് വ്യാപാര വ്യവസായി സമിതിയില്‍ ചേര്‍ന്നുവെന്ന പത്രവാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് പി.ടി അഷ്‌റഫ് സെക്രട്ടറി ഷൈജല്‍ കുന്നത്ത് എന്നിവര്‍ അറിയിച്ചു. യൂണിറ്റിലെ മെമ്പറായ സിദ്ധിഖിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യൂണിറ്റിലെ അംഗത്വം റദ്ദ് ചെയ്ത് സംഘടനയില്‍ നിന്ന് ഒഴിവാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ഐസി സലിം, വിനോദ് കെ.ജെ, എ.പി അബദുള്‍ സലീം, സി രവീന്ദ്രന്‍, മുത്തലിബ് ലുലു, വിനോദ് വാവാച്ചി സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *