May 7, 2024

ശാസ്ത്രകേരളം പ്രത്യേക പതിപ്പ് ‘ആ കാൽവെപ്പിന്റെ 50 വർഷങ്ങൾ ‘ പ്രകാശനം ചെയ്തു

0
Img 20180708 Wa0075
 
പുൽപ്പള്ളി
 "ആ കാൽവെപ്പിന്റെ അൻപതു വർഷങ്ങൾ" ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രത്യേക പതിപ്പ് വയനാട് ജില്ലയിൽ പ്രകാശനം ചെയ്തു. 
മനുഷ്യൻ ചന്ദ്രനിൽ കാലുകത്തിയിട്ട് 2019 ൽ അൻപതുവർഷം എത്തിയാകുകയാണ്. 
ഒരു വർഷം നീണ്ടു നില്ക്കുന്ന ജ്യോതിശാസ്ത വിജ്ഞാന വ്യാപന പരിപാടിയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജൂലായ് 21 ചാന്ദ്രദിനത്തിൽ തുടക്കം കുറിക്കുകയാണ്. 
ഈ വർഷത്തെ വിജ്ഞാനോത്സവവും ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണ്. 
ക്ലാസ്സുകളും, സെമിനാറുകളും, പ്രോജക്ടുകളും, ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ സന്ദർശനവും വിദ്യാത്ഥികൾക്കായി സംഘടിപ്പിക്കും. 
ഈ പ്രവർത്തനങ്ങൾക്കു സഹായമായാണ് ശാസ്ത്ര കേരളത്തിന്റെ ജൂലായ് ലക്കം ആ കാൽവെപ്പിന്റെ 50 വർഷങ്ങൾ എന്ന പേരിൽ പ്രത്യേക പതിപ്പായി തയ്യാറാക്കിയിട്ടുള്ളതു്.
പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗം പി.വി.സന്തോഷ് ശാസ്ത്ര കേരളം പ്രത്യേക പതിപ്പ് വിദ്യാർത്ഥിനി കുമാരി നീരജക്കു  നല്കി പ്രകാശനം ചെയ്തു. 
പരിഷത്ത് ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷയായായി. 
എം.എം.ടോമി, പ്രൊഫ.കെ.ബാലഗോപാലൻ, പി.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *