May 7, 2024

അന്താരാഷ്ട്ര ചക്ക മഹോത്സവം ശനിയാഴ്ച സമാപിക്കും

0
Img 20180713 Wa0204
അമ്പലവയൽ: സംസ്ഥാന  കൃഷി വകുപ്പും  കേരള കാർഷിക സർവ്വകലാശാലയും ചേർന്ന് അമ്പലവയലിൽ നടത്തുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം  ശനിയാഴ്ച മൂന്ന് മണിക്ക് സമാപനമാകും.. സമാപന സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത്  പ്രസിഡൻറ് കെ.ബി നസീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  കൽപ്പറ്റ എം.എൽ.എ .സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും . അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ  സമ്മാനദാനം  നിർവഹിക്കും. ഗവേഷണ കേന്ദ്രം ജനറൽ കൗൺസിൽ മെമ്പർ ചെറുവയൽ രാമൻ കർഷകരെയും സംരംഭകരെയും ആദരിക്കും .ചക്ക മഹോതസവത്തിന്റെ പൂർണ വിവരണം ഗവേഷണ കേന്ദ്രം മേധാവി ഡോ: പി. രാജേന്ദ്രൻ നൽകും..
ചക്കയുടെ പ്രസക്തി നാട്ടിൽ ഒന്നാകെ വിളിച്ചോതി അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം   നാല്   ദിവസം  കൊണ്ട് നിരവധി അനുബന്ധ വിഷയങ്ങൾ ചർച്ച ചെയ്തു.  .ചക്കയുടെ കൃഷിരീതിയെയും ചക്ക ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനത്തെയും സംബന്ധിച്ച് സെമിനാറുകളും സംഘടിപ്പിച്ചു. . മലേഷ്യയിൽ നിന്നും എത്തിയ ഡോക്ടർ മുഹമ്മദ് ദേശാ സായ്  ആഗോള വിപണനം ലക്ഷ്യമിട്ട് മലേഷ്യൻ രീതിയിലുള്ള ചക്ക ഉത്പന്നങ്ങളുടെ പരിഷ്കരണം എന്ന വിഷയത്തെ സംബന്ധിച്ചും ഡോക്ടർ ഗ്രാറ്റിയൻ പെയ്റിസ് ' സ്വകാര്യ മേഖലയിലെ  കർമ്മോൻമുഖരെ ഉൾപ്പെടുത്തി കൊണ്ട് ശ്രീലങ്കയിൽ വ്യവസായിക അടിസ്ഥാനത്തിലുള്ള വളർച്ചയും കൂടാതെ ശ്രീലങ്കയിലെ ചക്ക വ്യവസായത്തിന്റെ വെല്ലുവിളികളെ  സംയോജിപ്പിച്ചു കൊണ്ടുള്ള മൂല്യവർദ്ധിത  വളർച്ചയും എന്ന വിഷയത്തെ ആസ്പദമാക്കിയും സെമിനാറുകളിൽ വിഷയം  അവതരിപ്പിച്ചു. ഭക്ഷ്യ രംഗത്ത് പ്രതിസന്ധി നേരിടുകയും ദാരിദ്ര്യത്തിൽ എത്തി നിൽക്കുന്ന പല രാജ്യങ്ങൾക്കും ചക്ക കൊണ്ടുള്ള ഉത്പന്നങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നു. മലേഷ്യയിലെ പ്ലാവ് കൃഷി രീതിയുടെ മികവിനെ കുറിച്ച് ഡോ.മുഹമ്മദ് സംസാരിച്ചു. വാക്കം ഫ്രൈ ചിപ്സ് എന്ന ചക്ക കൊണ്ടുള്ള ഉത്പന്നമാണ് മലേഷ്യക്കാരുടെ പ്രധാന ചക്ക വിഭവം. പ്ലാവ് ഒരു തനി വിളയായി കൃഷി ചെയ്യുന്നു എന്ന സവിശേഷതയ്ക്കു പുറമേ ചക്കയുടെ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ്  ശൃംഖല   ആരംഭിക്കാനും ഇവർ ലക്ഷ്യമിടുന്നു. ശ്രീലങ്കയിലെ ജനങ്ങൾക്ക് പ്രിയമേറിയ ചക്ക വിഭവമാണ് പോളോ കറി പ്രൊഡക്ട്സ്. താഴെ തട്ടിലുള്ള ആളുകൾ ചക്കയുടെ വിവിധങ്ങളായ ഉത്പന്നങ്ങൾ ചന്തകളിൽ വിൽക്കുകയും അവരുടെ വലിയ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നു. നാലു മാസങ്ങളിൽ  ഒഴികെ ബാക്കി എല്ലാ മാസങ്ങളിലും കായ്ക്കുന്ന, മൂപ്പെത്താത്ത  പ്രായം മുതൽ പഴുത്ത് കൊഴിഞ്ഞു വീഴും വരെ ഉത്പന്ന പ്രാധാന്യമുള്ള ചക്കയെ വെല്ലാൻ മറ്റൊരു ഫലത്തിനുമാവില്ല എന്നതിൽ തർക്കമില്ല.കൂടാതെ ജലസേചനം, പരിചരണം എന്നിവ ആവശ്യമില്ലാത്ത തീർത്തും വിഷമുക്തമായ ഫലമാണ് ചക്ക എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ഭക്ഷ്യക്ഷാമ പരിഹാരമാണ് ചക്ക വിപണനത്തോടെ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മൈനർ ക്രോപ് എന്നതിൽ നിന്നും പ്ലാവിനെ മേജർ ക്രോപായി പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചക്കയുടെ പ്രാധാന്യം എന്തെന്ന് അറിയിക്കുന്നതോടൊപ്പം ചക്കയുടെ നാനാതരങ്ങൾ തിരിച്ചറിയുന്നതിലും വളരെയധികം ആവശ്യകതയേറുകയാണ്. ചക്കയുടെ മൂല്യവർധനയ്ക്കായി ഒരു പ്രൈവെറ്റ് സെക്ടറിന്റെ ആവശ്യകതയെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനും ചക്കയെ കുറിച്ചുള്ള ഗവേഷകനുമായ ശ്രീപദ്രെ, വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ തുടങ്ങിയവരും വെള്ളിയാഴ്ച  അമ്പലവയലിലെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *