July 14, 2026

കെ.എസ്. ആർ.ടി.സി. ബസുകൾക്കിടയിൽപ്പെട്ട് കാർ തകർന്നു.

0
IMG-20180714-WA0003
By ന്യൂസ് വയനാട് ബ്യൂറോ
കെ.എസ്.ആർ.ടി.സി ബസ്   പുറകിലിടിച്ചപ്പോൾ  മുന്നിലെ കെ.എസ്.ആർ.ടി.സി ബസ്സിനിടയിൽ കയറി  കാർ  തകർന്നു.
ബത്തേരി ട്രാഫിക് ജംഗഷനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പുറകിൽ വന്ന കെ. എസ് ആർ.ടി.സി.ബസ് ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാറിനു പുറകിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം മുന്നിലുണ്ടായിരുന്ന കെ.എസ്. ആർ.ടി.സി ബസ്സിനിടിയിലേക്ക് ഇടിച്ചു കയറി. കാറിന്റെ ബോണറ്റിനും ബംപറിനും കേടുപാടുകൾ സംഭവിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *