October 29, 2026

വയനാടിന്റെ വികസനം:ജനാധിപത്യ കേരളാ കോണ്ഗ്രസ് വികസന സെമിനാര്‍ 16 ന് മാനന്തവാടിയില്‍

0
WhatsApp-Image-2018-07-14-at-12.05.05-PM
By ന്യൂസ് വയനാട് ബ്യൂറോ

വയനാടിന്‍റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരളാ കോണ്ഗ്രസ് വികസന സെമിനാര്‍ ജൂലൈ 16 ന് മാനന്തവാടിയില്‍.

വയനാടിന്‍റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 16 ന് തിങ്കളാഴ്ച്ച 10 മണി മുതല്‍ ഒരു ഏകദിന വികസന സെമിനാര്‍ മാനന്തവാടി വ്യാപാര ഭവനില്‍ സംഘടിപ്പിക്കുവാന്‍ ജനാധിപത്യ കേരളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

വികസന സെമിനാര്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് എക്സ്. എം.പി ഉദ്ഘാടനം ചെയ്യും. ബദല്‍ റോഡ്‌, വന്യമൃഗ ശല്യം, വയനാട് റെയില്‍വേ, കാര്‍ഷിക പ്രതിസന്ധിയും പരിഹാര മാര്‍ഗ്ഗങ്ങളും, രാത്രികാല യാത്രാ നിരോധനം, മൈസൂര്‍- കുറ്റ്യാടി – കോഴിക്കോട് ദേശീയ പാത, ടൂറിസം സാധ്യതകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് പ്രമുഖ നേതാക്കള്‍ ക്ലാസ്സെടുക്കും. വയനാടിനൊരു വികസന രേഖ മോഡറേറ്റര്‍ ഡോ.ജോണ്‍ ജോസഫ്‌ അവതരിപ്പിക്കുന്നു.

ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.എ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി മാത്യു കുന്നപ്പള്ളി, വില്‍സണ്‍ നെടുംകൊമ്പില്‍, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, കെ.എം.ജോസഫ്‌, വി.എസ്.ചാക്കോ, തോമസ്‌ ഇ. റ്റി, അഡ്വ. വി.കെ സജി, പൗലോസ്‌ കുരിശിങ്കല്‍, ജോര്‍ജ് ഊരശ്ശേരി, റോയി പി.ജെ, ജോയി ചിറ്റാട്ടുകര, മാത്യു.പുല്‍പ്പറമ്പില്‍, പീറ്റര്‍.എം.പി, തുടങ്ങിയവര്‍ പ്രസംഗിച്ചു 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *