May 6, 2024

വ്യാപാരികൾ വിരട്ടാൻ നോക്കേണ്ടന്ന് ബത്തേരി നഗരസഭ

0
Img 20180714 Wa0030
സുൽത്താൻ ബത്തേരിയിൽ മുനിസിപ്പാലിറ്റിയും …വ്യാപാരികളും കൊമ്പു കോർക്കുന്നു …….വിരട്ടാൻ നോക്കേണ്ടെന്നു നഗരസഭാ ചെയർമാൻ……
ബത്തേരി :- സുൽത്താൻ ബത്തേരി നഗരസഭക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ  ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ  വിരുദ്ധമാണെന്നും നഗരസഭ ഭരണസമിതിയെ വിരട്ടി വരുതിയിലാക്കാനുള്ള നീക്കം നടക്കില്ലെന്നും ഭരണസമിതി അംഗങ്ങൾ. വ്യാപാരികളെ മാലിന്യ നിക്ഷേപത്തിന്റെ പേരിലും അന്യായമായി കടകളിൽ പരിശോധന നടത്തിയും മോശക്കരായി ചിത്രീകരിക്കുകയാണെണെന്നും അതിനാൽ ഈ മാസം ഇരുപത്തിയാറിനു കടകമ്പോളങ്ങൾ അടച്ചു മുനിസിപ്പാലിറ്റിയിലേക്കു മാർച്ചും ധർണ്ണയും സങ്കടിപ്പിക്കുമെന്നു വ്യാപാരിവ്യസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചിരുന്നു.ഇതിൽ പ്രതികരിക്കുകയായിരുന്നു മുനിസിപ്പൽ അധികൃതർ.
                        വ്യാപാരികളൂം മുനിസിപ്പാലിറ്റിയും സംയുക്‌തകമായി യോഗം ചേർന്നാണ് പല തീരുമാനങ്ങളും എടുത്തിട്ടുള്ളത്. പ്ലാസ്റ്റിക് നിരോധനം ,മാലിന്യ സംസ്കരണം ,ടൌൺ ശുചിത്വം ,ട്രാഫിക് പരിഷ്കരണം തുടങ്ങിയവയെല്ലാം ഒരുമിച്ചെടുത്ത തീരുമാനങ്ങളാണന്. എന്നാൽ നഗരസഭക്കെതിരെ ഇപ്പോൾ വ്യാപാരികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അംഗീകരിക്കാനാവില്ല. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന മാലിന്യ പ്ലാന്റിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ മാലിന്യങ്ങൾ അവിടെ ഇടാൻ സാധിക്കാത്ത അവസ്ഥ ഉണ്ട്. ആയതിനാലാണ് പ്ലാന്റ് നിർമ്മാണം പൂർത്തിയാകുന്നത് വരെ ടൗണിൽ മാലിന്യങ്ങൾ ഇടരുതെന്നു വ്യാപാര സംഘടനകളും,കച്ചവടക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ഭൂരിപക്ഷം വ്യാപാരികളൂം ഇതിനോട് സഹകരിക്കുമ്പോൾ ഒരു ചെറിയ വിഭാഗം ശുചീകരണത്തിന് ശേഷവും റോഡിൽ മാലിന്യം നിക്ഷേപിക്കുന്ന അവസ്ഥയാണു ഉള്ളതെന്നും ഇവർക്കെതിരെ നഗരസഭാ പിഴ അടപ്പിക്കുന്നതടക്കമുള്ള നടപടികൾ കൈകൊള്ളുന്നുണ്ടെന്നത് വാസ്തവമാണെന്നും ഭരണസമിതിഅംഗങ്ങൾ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമല്ല വിദൂര സ്ഥലങ്ങളിൽ നിന്നും മാലിന്യം കൊണ്ട് വന്നു ടൗണിൽ നിക്ഷേപിക്കുന്നരവർക്കെതിരായും കർശന നടപടി നഗരസഭ സ്വീകരിച്ചു വരുന്നുണ്ട്. ഇതിൻെറ ഭാഗമായി മാലിന്യത്തിന്റെ അളവ് ദിനം പ്രതി കുറയുന്നുമുണ്ട്. 
      
                        നഗരസഭ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയ ഇരുപത്തി രണ്ടു ഹോട്ടലുകളിൽ ഒൻപതു ഹോട്ടലുകളിൽ നിന്നും പഴകിയതും ഉപയോഗശ്യൂന്യമായതുമായ ഭക്ഷ്യ ധാന്യങ്ങൾ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു. നക്ഷത്ര പദവിയുള്ള ഹോട്ടലുകൾ പോലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ നഗരസഭക്ക് കഴിയില്ല. മഞ്ഞപിത്തം ,ഡങ്കിപ്പനി ,മഴക്കാല രോഗങ്ങൾ എന്നിവ പടർന്നു പിടിക്കുമ്പോൾ ഹോട്ടലുകളിലെയും ,മറ്റു ഭക്ഷണ ശാലകളിലെയും ,കൂൾ ബാറിലെയും പരിശോധനകൾ ആരുടേയും ഭീഷണയ്ക്കു വഴങ്ങി നിർത്തി വെക്കില്ലെന്നും നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകി. തുടർന്നും നിയമാനുസൃത വ്യാപാര ലൈസെൻസില്ലാതെ പ്രവർത്തിക്കുന്നതും ,വ്യത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരളം മുനിസിപ്പാലിറ്റീസ് ആക്ട് 447  പ്രകാരം അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ പറഞ്ഞു,നഗരസഭ നഗരസഭ ചെയർപേഴ്സൺ ടി എൽ സാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സി കെ സഹദേവൻ, എൽസി പൗലോസ്, ബാബു അബ്‌ദുറഹിമാൻ ,പി കെ സുമതി,വത്സ ജോസ്, സോബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
     ആരോപണങ്ങളും ,പ്രത്യാരോപണങ്ങളുമായി ,നഗരസഭയും വ്യാപാരികളൂം രംഗത്തെത്തിയത് പൊതുജനങ്ങൾക്കിടയിലും ചർച്ച  വിഷയമായിട്ടുണ്ട്. 
                                                                                   ജയരാജ് ബത്തേരി 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *