ഏഴ് വയസ്സുകാരൻ അജ്മലിന്റെ മൃതദേഹം കണ്ടെത്തി.
പേര്യ വരയാലില്‍ തോട്ടില്‍ കാണാതായ ഏഴുവയസ്സുകാരൻ പേര്യ തയ്യുള്ളതിൽ അജ്മലിന്റെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ പേര്യ നാല്പത്തിയൊന്നിലാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സും നാട്ടുകാരും നാവിക സേനയും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി മൃതദേഹം പൊന്തുകായിരുന്നു. ജില്ലാ ഭരണകൂടം നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും സഹായം തേടിയിരുന്നു.. വെള്ളിയാഴ്ച ഉച്ചമുതലാണ് പള്ളിയില്‍ പോയി തിരിച്ചുവരുന്ന വഴിയിലാണ് പേരിയ 38 ല്‍ തയ്യുള്ളതില്‍ അയൂബിന്റെ മകന്‍ അജ്മലിനെ കാണാതായത്. ഇതിനെ തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. പ്രതികൂല കാലവാവസ്ഥ കാരണം വെളളിയാഴ്ച വൈകീട്ട് നിര്‍ത്തി വെച്ച തെരച്ചില്‍ ശനിയാഴ്ചയും ഞായറാഴച്ചയും രാവിലെ മുതല്‍ വൈകീട്ട് വരെയും തെരച്ചില്‍ നടത്തിയിരുന്നു.കനത്ത കുത്തൊഴുക്കുള്ളതിനാല്‍ തോട്ടില്‍ പരിശോധന സങ്കിര്‍ണ്ണമായതിനെ തുടര്‍ന്നാണ് നാവിക സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം തേടിയത്.





Leave a Reply