September 2, 2026

വയനാട്ടിലെ കർഷകർക്ക് വേണ്ടി പ്രത്യേക പാക്കേജ്‌ അനുവദിക്കണം: കത്തോലിക്ക കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ കർഷകർക്ക് വേണ്ടി പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന് 
കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
വന്യ മൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരുന്ന കർഷകർക്ക് വെള്ളപൊക്കവും കൃഷി നാശവും കൂടിയായപ്പോൾ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ മനസ്സിലാക്കി വയനാട്ടിലെ കർഷകരക്ഷക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കർഷകർക്ക് ഉണ്ടായ യഥാർത്ഥ നഷ്ടങ്ങളെക്കുറിച്ച് കൃത്യമായ കണക്കെടുത്ത് അടിയന്തിരമായി നഷ്ടപരിഹാരം എത്തിച്ചു കൊടുക്കണമെന്നും വീടുകൾ നഷsപ്പെട്ടവർക്ക് വീടുകൾ പുനസ്ഥാപിക്കുന്നതിനു വേണ്ട മുഴുവൻ സാമ്പത്തിക സഹായവും നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത സമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ദ്വാരക  പാസ്റ്ററൽ സെന്ററിൽ രൂപത വൈസ് പ്രസിഡൻറ്  സണ്ണി ചെറുകാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം രൂപത ഡയറക്ടർ റ .ഫാ ആന്റോ മമ്പിള്ളി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി.ജോർജ്ജുകുട്ടി വിലങ്ങപ്പാറ, തോമസ് ആര്യ മണ്ണിൽ, മോളി കരിമ്പനാക്കുഴി, തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *