May 5, 2024

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അസ്തമിക്കാത്ത കാരുണ്യസ്പര്‍ശമായി കൊയിലേരി ഉദയ വായനശാലയും ഉദയ ഫുട്‌ബോളും.

0
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അസ്തമിക്കാത്ത കാരുണ്യസ്പര്‍ശമാവുകയാണ് കൊയിലേരി ഉദയ വായനശാലയും ഉദയ ഫുട്‌ബോളും.         
കൊയിലേരി ഉദയാ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഉദയ ഫുട്‌ബോളിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍  അരുണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ . ജോയ് അറക്കലിന്റെ നേതൃത്വത്തില്‍ 12 ലക്ഷം ചിലവഴിച്ച് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ താക്കോല്‍ദാന കര്‍മ്മം  2018 ജൂലൈ 17ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി പരിസരത്ത് വെച്ച് നിര്‍വ്വഹിക്കപ്പെടുകയാണ്.  രോഗികള്‍ക്കും, കൂട്ടിരിപ്പുമാര്‍ക്കും വിശ്രമസ്ഥലം, വയറിംഗ്, പ്ലബിംഗ് ജോലികള്‍, എയര്‍കണ്ടിഷന്‍ ചെയ്ത വിശാലമായ ഡയാലിസിസ് ഹാള്‍ എന്നിവയാണ് കൊയിലേരി ഉദയ വായനശാലയുടെ ശ്രമഫലമായി അരുണ്‍ ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ ജോയി അറക്കല്‍ എന്ന മലയാളി വ്യവസായി ചെയ്തത് .യൂണിറ്റിന്റെ പ്രവര്‍ത്തനം സജ്ജമാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ഡയാലിസിസിന്റെ സേവനം പ്രയോജനപ്പെടുകയാണ്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയുടെ അധ്യക്ഷതയില്‍ ജോയി അറക്കല്‍ കെട്ടിടത്തിന്റെ താക്കോല്‍ ദാനം കൈമാറും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *