August 13, 2026

ശശിമല സോഷ്യൽ വെൽഫെയർ സൊസൈറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

0
IMG-20180715-WA0132
By ന്യൂസ് വയനാട് ബ്യൂറോ
ശശിമല സോഷ്യൽ വെൽഫെയർ സൊസൈറ്റി യൂണിറ്റിന്റെ  നേതൃത്വത്തിൽ  നിയമ  ബോധവൽക്കരണ ക്ലാസ് നടത്തി. താലൂക്ക് ലീഗൽ കമ്മിറ്റി ഓഫിസിൽ നിന്നും അഡ്വക്കറ്റ് സുമേഷ് ജോസഫ്, പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളെ കുറിച്ച്, പ്രധാനമായും പോക്സോ, സിനിയർ സിറ്റിസൺ, വിവിധ അദാലത്തുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സോഷ്യൽ മീഡിയയുടെ ദുരുപയോഗവുമായി കേസ് ഫയൽ ചെയ്താൽ അത് സൈബർ ക്രൈം ആയി പരിഗണിക്കുമെന്നും സമീപകാലത്ത് ആസിഫ കൊലക്കേസുമായി ബന്ധപ്പെട്ടു നടത്തിയ വാട്സാപ്പ് ഹർത്താൽ ഇതിനുദാഹരണമാണെന്നും ക്ലാസിൽ കൂട്ടി ചേർത്തു: ക്ലാസിന് റീജിയണൽ കോഡിനേറ്റർ സുജാ മാത്യു, ടിനു തോമസ് എന്നിവർ  നേതൃത്വം നൽകുകയും സാലി തോമസ് സ്വാഗതവും ലൗലി സജി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *