August 13, 2026

തരുവണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ബുധനാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി; എം എസ് ഡി പി യില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപാ ചിലവില്‍ തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനായി നിര്‍മിച്ച നാല് ക്ലാസ് മുറികളുള്ള ഇരു നില കെട്ടിടത്തിന്റെ ഉദ്ഘാടനം   ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ നിര്‍വ്വഹിക്കും.ബ്ലോക് പഞ്ചായത് പ്രസിഡന്റ് ഗീതാ ബാബു അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ വെച്ച് സ്‌കൂളിന് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത മുന്‍ എ ഇ ഒ സെലിന്‍ എ എസ്്,2017-18 ബാച്ചുകളില്‍ എസ് എസ് എല്‍ സി,പ്ലസ് ടുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍,മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിക്കും.ക്ലാസ്മുറികള്‍ ഹൈടെക്ക വല്‍ക്കരിക്കുന്നതിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *