May 6, 2024

ദുരിതബാധിതർക്ക് സൗജന്യ റേഷൻ അനുവദിക്കണം: പി.കെ. ജയലക്ഷ്മി.

0
മാനന്തവാടി: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക്  മാനദണ്ഡങ്ങളില്ലാതെ   അരിയും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ   സൗജന്യ റേഷൻ അടിയന്തരമായി  അനുവദിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.സംസ്ഥാനത്താകെ  ലക്ഷകണക്കിന് കുടുംബങ്ങൾ മഴക്കെടുതിയിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് സർക്കാർ സാന്ത്വനമാകേണ്ട സമയമാണിത്. വയനാട് ജില്ലയിൽ ഇതുവരെ പെയ്ത മഴയിൽ ആയിരത്തിലധികം കുടുംബങ്ങൾ കടുത്ത ദുരിതമനുഭവിക്കേണ്ടി വന്നവരാണ്. ആയിരകണക്കിന് കർഷകരുടെ കൃഷി നശിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മൂന്നുറ്റിയമ്പതിലധികം കുടുംബങ്ങൾക്ക് വീട് തകർന്ന് താമസിക്കാൻ സൗകര്യമില്ലാതായി.  ദുരിത ജീവിതവുമായാണ് പലരും ക്യാമ്പുകളിൽ കഴിയുന്നത്. 

           യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വൻതോതിൽ ദുരിതമനുഭവിക്കേണ്ടി വന്ന മഴക്കാലത്ത് സൗജന്യ റേഷൻ അനുവദിച്ചിരുന്നു .മഴ ശക്തമായതോടെ ഗോത്ര ജനതയുൾപ്പെടെ ഉള്ളവർക്ക് ജോലിയില്ലാതായി. എസ്റ്റേറ്റ് പാടികളിൽ കഴിയുന്നവർ ഭൂരിഭാഗം പേരും പട്ടിണിയിലാണ്. കാലവർഷക്കെടുതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു. 
    വയനാട് ജില്ലയിൽ  ഉൾപ്പെടെ  ഇതുവരെ യഥാർത്ഥ നഷ്ടം കണക്കാക്കിയിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ വിവരശേഖരണം നടത്തി വിത്തും വിളയും നഷ്ടപ്പെട്ട കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *