August 14, 2026

വായ്പയെടുത്ത് കൃഷിയിറക്കി-കാറ്റില്‍ കൃഷി നശിച്ചു കടക്കാരനായി

0
20180717_102612
By ന്യൂസ് വയനാട് ബ്യൂറോ
വായ്പയെടുത്ത് കൃഷിയിറക്കി-കാറ്റില്‍ കൃഷി നശിച്ചു കടക്കാരനായി.
മാനന്തവാടി;വ്യക്തികളില്‍ നിന്നും കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകന്റെ വാഴകള്‍ ശക്തമായ കാറ്റില്‍ നിലം പൊത്തി.വേനല്‍മഴയില്‍ 1000 ത്തോളം വാഴകള്‍ നശിച്ച വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ തെക്കെചെരുവ് ഷൈബിയുടെ 900 ത്തോളം വാഴകളാണ് കഴിഞ്ഞ ദിവസമുണ്ടായ കാലവര്‍ഷക്കാറ്റില്‍ നിലം പതിച്ചത്.മേച്ചേരിപ്പാടത്ത് വയല്‍ പാട്ടത്തിനെടുത്ത് ഭാര്യ സിനിയെയും പങ്കു ചേര്‍ത്ത് നടത്തിയ വാഴകളാണ് കാറ്റില്‍ നശിച്ചത്.കുലച്ചതും എന്നാല്‍ മൂപ്പെത്താത്തതുമായ വാഴകളാണ് നിലം പൊത്തിയത്.കുടുംബശ്രീയില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപയും സ്വകാര്യ വ്യക്തികളില്‍ നിന്നും അതിലധികവും സംഖ്യ കൃഷിക്കായി വായ്പയെടുത്തിരുന്നു.സ്വന്തമായി വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം വായ്പയെടുത്ത് കൃഷി നടത്തിയത്.എന്നാല്‍ 2000 ത്തോളം വാഴകള്‍ നശിച്ചതോടെ കടക്കെണിയിലകപ്പെട്ടിരിക്കുകയാണീ കര്‍ഷക കുടുംബം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *