തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കണം: സി.പി.ഐ.എം .എൽ . റെഡ്സ്റ്റാർ.
കൽപ്പറ്റ ഏരിയ സമ്മേളനം. വാഴവറ്റയിൽ വച്ച് നടന്നു. വാഴവറ്റ ബ്രാഞ്ച് സെക്രട്ടറി ഇ.വി.ബാലൻ സ്വാഗതം പറഞ്ഞു. പി.ടി. പ്രേമാനന്ദ്, ബി.ഷൺമുഖൻ, ആർ.വേൽ മുരുകൻ എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി സാം.പി.മാത്യു സമ്മേളനം ഉൽഘാടനം ചെയ്തു.സംഘടനാ റിപ്പോർട്ടിൻമേൽ നടന്ന വിശദമായ ചർച്ചകൾക്കുശേഷം 7 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. സമ്മേളനാനന്തരം മേൽ കമ്മറ്റിയുമായി ആലോചിച്ച് 2 അംഗങ്ങളേയും കൂടി ഉൾപ്പെടുത്തി 9 അംഗ കമ്മറ്റിക്ക് സമ്മേളനം അംഗീകാരം നൽകി. സെക്രട്ടറിയായി കെ.ജി.മനോഹരനെ തെരഞ്ഞെടുത്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് കെ.നസീറുദ്ദീൻ സംസാരിച്ചു.. തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയായി വർദ്ധിപ്പിച്ചു നൽകുക, അനധികൃത ഭൂമി പിടിച്ചെടുത്ത് തോട്ടം തൊഴിലാളികൾക്കും, ആദിവാസികൾക്കും ഇതര ഭൂരഹിത കുടുംബങ്ങൾക്കും നൽകുക. കാരാപ്പുഴ പദ്ധതിയുടെ അഴിമതി അന്വേഷിക്കുക, പദ്ധതിപ്രദേശത്തെ മുഴുവൻ ആദിവാസി കുടുംബങ്ങളേയും ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കുക. തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.





Leave a Reply