August 11, 2026

അഭിമന്യു കൊലപാതകം: മതതീവ്ര വാദികൾക്കെതിരെ എസ് എഫ് ഐ യുടെ രാപ്പകൽ ധർണ ആരംഭിച്ചു

0
03
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് എഡി പി ഐ, പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് തീവ്രവാദികൾക്കെതിരെ വിദ്യാർത്ഥി ബഹുജന പ്രതിഷേധമുയർത്തി മത തീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം എന്ന മുദ്രാവാക്യത്തിൽ എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ  നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ ധർണ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ചു.കൂത്ത്പറമ്പ് രക്ത സാക്ഷി കെ.വി റോഷന്റെ പിതാവ് കെ.വി.വാസു ധർണ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.ധർണയുടെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.ധർണാ നഗരിയിൽ സംഘടിപ്പിച്ച വർഗീയ വിരുദ്ധ സംഘമം സി .പി .ഐ.(എം) ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻമാരുടെ കൂട്ടായ്മയിൽ വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തി ചിത്ര രചനയും വർഗീയതക്കെതിരെ മുദ്രാവാക്യമുയർത്തി പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബി സൺ ജയിംസ്, കെ.റഫീഖ്, എം മധു, പി.കെ അനൂപ്, സച്ചിതാനന്ദൻ, പി.ജെ ബിനീഷ്, വി.എൻ ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു.വിവിധ പ്രാദേശിക, വ്യാഴാഴ്ച  രാവിലെ പതിനൊന്ന് മണിക്ക് ധർണ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *