ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
കൽപ്പറ്റ: ഇന്ധന വില വർദ്ധനവിലും കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങളിലും പ്രതിഷേധീച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധയോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. മൂർത്തീ ഉൽഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി.എൽ. മുരളീധരൻ സ്വാഗതം പറഞ്ഞു. സി.പി.ഐ. അസിസ്റ്റൻറ് ജില്ലാ സെക്രട്ടറി സി. സ്റ്റാൻലി, മണ്ഡലം സെക്രട്ടറി അബീ ചിറയിൽ, സംസ്ഥാന കൗൺസിൽ അംഗം ടി.സി. സുനിൽ മോൻ, ബീനീൽ കുമാർ, എം.പി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. കെ. ഷമീർ നന്ദി പ്രകാശിപ്പിച്ചു.





Leave a Reply