May 6, 2024

കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫലവൃക്ഷസമൃദ്ധമാവുന്നു

0
Jayasree Campus 22
പുല്‍പ്പള്ളി: കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫലവൃക്ഷസമൃദ്ധമാവുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ എന്നും മികവ് പുലര്‍ത്തിവരുന്ന ജയശ്രീ സ്‌കൂളിലെ ഇന്ന് വേറിട്ടതാക്കുന്നത് അവരുടെ സസ്യലതാതികള്‍ നിറഞ്ഞ ക്യാംപസ് കൂടിയാണ്. ജയശ്രീ സ്‌കൂളിനോട് അനുബന്ധിച്ചുള്ള 15 ഏക്കര്‍ സ്ഥലത്ത് ഇല്ലാത്ത സസ്യാജാലങ്ങളൊന്നുമില്ല. മുളങ്കാട് മുതല്‍ പ്ലാന്തോട്ടം വരെ നീളുന്നതാണ് ജയശ്രീയിലെ പരിസ്ഥിതി സൗഹൃദ പരിസരം. ജയശ്രിയില്‍ ഏറ്റവുമൊടുവില്‍ ആരംഭിച്ചത് ഓറഞ്ച് തോട്ടം പദ്ധതിയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും പി ടി എയും ഒരുമിച്ച് കൈ കോര്‍ ത്താണ് മനുഷ്യനിര്‍മ്മിത വനമെന്ന സങ്കല്‍പ്പത്തിലൂന്നി സ്‌കൂ ള്‍ മുറ്റത്തും അനുബന്ധ ഭൂമിയിലും വൃക്ഷലതാതികള്‍ നട്ടുവളര്‍ത്തുന്നത്. ഓറഞ്ച്, അയനിപ്ലാവ്, വിവിധയിനം പ്ലാവുകള്‍, മാവുകള്‍, വാഴകള്‍, ചാമ്പ, പേര, ആപ്പിള്‍, ഞാവല്‍, മാതളനാരങ്ങ, ലിച്ചി, മാങ്കോസ്റ്റിന്‍, അമ്പഴം, പുളി, പപ്പായ, ബദാം, പാഷന്‍ഫ്രൂട്ട്, സപ്പോര്‍ട്ട എന്നിങ്ങനെ എല്ലാത്തരം ഫലവൃക്ഷങ്ങളും ജയശ്രിയുടെ ക്യാംപസിലുണ്ട്. പലതും വിളവെടുപ്പിനും സജ്ജമായി കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ക്യാംപസെന്ന മാനേജ്‌മെന്റിന്റെ ആശയത്തിനൊപ്പം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൈ കോര്‍ത്താണ് ജില്ലയിലെ മറ്റൊ രു സ്‌കൂളിനും അവകാശപ്പെടാനില്ലാത്ത വിധം വനഭംഗിയെ വെല്ലുന്ന വിധത്തില്‍ ഇവിടെ വൃക്ഷങ്ങളും മറ്റും പൂത്തുലഞ്ഞ് നില്‍ക്കുന്നത്. പരിസ്ഥിതി നാശം മൂലം കാലാവസ്ഥ വ്യതിയാനമുണ്ടായ വയനാട്ടില്‍ വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതിയെ സ്‌നേഹമുണര്‍ ത്തുന്ന വിധത്തിലാണ് ഓരോ പദ്ധതിയും ഇവിടെ നടപ്പിലാക്കുന്നത്. ചക്ക ഔദ്യോഗിക ഫലവൃക്ഷമായി പ്രഖ്യാപിക്കുന്നതിന് മുമ്പെ തന്നെ ഇവിടെ പ്ലാ ന്തോട്ടം എന്ന പേരില്‍ ഒരു പദ്ധതിയാരംഭിച്ചിരുന്നു. വിദ്യാ ര്‍ത്ഥികള്‍ നട്ടുമുളപ്പിച്ച വിവിധയിനം പ്ലാവിന്‍ തൈകള്‍ നട്ടായിരുന്നു തുടക്കം. തേന്‍വരിക്ക മുതല്‍ കൂഴ വരെ നീളുന്ന വിവിധയിനം പ്ലാവുകള്‍ ഇന്ന് ഈ ക്യാംപസില്‍ സമൃദ്ധമായി വളരുന്നു. വാഴത്തോട്ടം പദ്ധതിയായിരുന്നു മറ്റൊന്ന്. ഞാലിപ്പൂവന്‍, റോബസ്റ്റ, പൂവന്‍, ചെങ്കദളി, മൈസൂര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ വാഴയിനങ്ങളും ജയശ്രിയിലുണ്ട്. സ്‌കൂളിനോട് ചേര്‍ന്നു നില്‍ക്കുന്ന മുളങ്കാടാണ് മ റ്റൊരു പ്രത്യേകത. വിവിധയിനം മുളകളും ഇവിടെ വളര്‍ന്നുനില്‍ക്കുന്നുണ്ട്. ജയശ്രീ സ്‌കൂ ളില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ പോലും പരിസ്ഥിതിയെ മറക്കാറില്ലെന്നതാണ് വാസ്തവം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇടക്ക് ചേരുന്ന മീറ്റിംഗുകളുടെ ഭാഗമായി പോലും ഇവിടെ വൃക്ഷത്തൈകള്‍ നടാറുണ്ട്. പഠിച്ചുപോകുന്ന കുട്ടികളും അവരുടെ ഓര്‍മ്മക്കായി ഒരു മരത്തൈ നട്ടാണ് ഇവിടെ നിന്നും പടിയിറങ്ങുന്നത്. സ്‌കൂ ളില്‍ വിവിധ പരിപാടികള്‍ക്കെത്തുന്ന പ്രമുഖരെ കൊണ്ടും ജയശ്രീയില്‍ വൃക്ഷത്തൈകള്‍ നടീക്കാറുണ്ട്. സുന്ദര്‍ലാല്‍ ബഹുഗുണ, മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, സി കെ ശശീന്ദ്രന്‍ തുടങ്ങിയവരെല്ലാം തന്നെ ഈ ക്യാംപില്‍ വൃക്ഷത്തൈകള്‍ നട്ടിട്ടുണ്ട്. സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാമും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ എര്‍ ജയരാജും അവരുടെ സഹോദരിയും അധ്യാപികയുമായ ജയശ്രിയുമെല്ലാം ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നു. പഠനത്തോടൊപ്പം പരിസ്ഥിതിയെയും സ്‌നേഹിക്കുകയെന്ന സന്ദേശത്തോടൊപ്പം അത് പ്രാവര്‍ത്തികമാക്കുകയെന്ന ദൗത്യം കൂടി ജയശ്രീ സ്‌കൂള്‍ ഏറ്റെടുത്ത് നടത്തുന്നുവെന്നതാണ് മറ്റ് സ്‌കൂ ളില്‍ നിന്നും അവരെ വേറിട്ടുനിര്‍ത്തുന്നത്. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *