August 11, 2026

വീഡിയോ മത്സരത്തില്‍ റേഡിയോ മാറ്റൊലി അവതരിപ്പിച്ച പ്ലാ ഹ്രസ്വ ചിത്രത്തിന് ഒന്നാം സ്ഥാനം.

0
Untitled
By ന്യൂസ് വയനാട് ബ്യൂറോ
പുരസ്കാര നിറവില്‍ പ്ലാ
കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് സംഘടിപ്പിച്ച വീഡിയോ മത്സരത്തില്‍ റേഡിയോ മാറ്റൊലി അവതരിപ്പിച്ച പ്ലാ എന്ന ഹ്രസ്വ ചിത്രത്തിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം. ചക്ക സംസ്ഥാന ഫലം എന്ന വിഷയത്തില്‍ അമച്വര്‍ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് മന്ത്രി വി.എസ് സുനില്‍കുമാറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായി പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജൂലൈ 25 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. 
ചക്കയുടേയും പ്ലാവിന്‍റേയും പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ ചിത്രങ്ങളാണ് മത്സരത്തിനായി ക്ഷണിച്ചത്. ആയിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് പ്ലാ തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് റേഡിയോ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസറായ ശ്രീകാന്ത് കെ. ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിഖില്‍ ഡേവിസാണ്. അതുല്‍ രാജിന്‍റേതാണ് എഡിറ്റിംഗ്, വിദ്യാര്‍ത്ഥികളായ പൂജാ ബാബുവും അലന്‍ ടോം ജോസുമാണ് അഭിനേതാക്കള്‍. റേഡിയോ മാറ്റൊലിയിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഷാജു പി.ജെയിംസ് ആണ് നിര്‍മ്മാതാവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *