കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് മഹിളാ കോൺഗ്രസ്
കേരള പ്രദേശ് മഹിളാ കോൺഗ്രസ്സ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ക്യാമ്പ് എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു
കേരള പ്രദേശ് മഹിളാ കോൺഗ്രസ്സ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ക്യാമ്പ് എക്സിക്യൂട്ടീവ് മാനന്തവാടി വ്യാപാര ഭവനിൽ വെച്ച് ചേർന്നു. മഹിളാ കോൺഗ്രസ്സിനെ ശക്തമാക്കി കൊണ്ട് മാറ്റി നിർത്താൻ പറ്റാത്ത ശക്തിയായി മാറണമെന്നും, കാലവർഷകെടുതിയിൽ ദുരിതം അനുഭവിക്കുന്ന ക്യാമ്പ് അംഗങ്ങൾക്കും, കാലവർഷത്തിൽ കൃഷി നശിച്ച കർഷകർക്കും സൗജന്യ റേഷൻ അനുവദിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് എ.ഐ.സി.സി.അംഗം പി.കെ ജയലക്ഷ്മി സംസാരിച്ചു. മഹിളാ കോൺഗ്രസ്റ്റ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ഉഷാകാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് വിശദീകരിച്ചുകൊണ്ട് വയനാട് ജില്ല മഹിളാ കോൺഗ്രസ് പ്രസിഡൻറ് ചിന്നമ്മ ജോസ് സംസാരിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.എൻ.കെ. വർഗീസ്, മംഗലശ്ശേരി മാധവ മാസ്റ്റർ, മാർഗ്രരറ്റ് തോമസ്, ഗ്ലാഡീസ് ചെറിയാൻ, എക്കണ്ടി മൊയ്തൂട്ടി,എം ജി ബിജു, അസീസ് വാളാട്, സുനിൽ ആലിക്കൽ, ടി.ഉഷാകുമാരി, ഉഷാ വിജയൻ, ലിസി തോമസ്, ഗിരിജ, രത്ന വല്ലി, കാർത്ത്യായനി, തങ്കമ്മ യേശുദാസ്, ഷീജ ഫ്രാൻസിസ്, ഗിരിഷ് കുമാർ എം.കെ.തുടങ്ങിയവർ പ്രസംഗിച്ചു.'





Leave a Reply