May 6, 2024

വാവുബലി ഒരുക്കങ്ങള്‍ : യോഗം ചേര്‍ന്നു

0
തിരുനെല്ലി ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലി സുഗമമാക്കുന്നതിന്
സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍
ആലോചനായോഗം നടത്തി. എ.ഡി.എം കെ.എം രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍,
പൊലിസ്, വനംവകുപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് നേരിട്ടെത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ്
ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. വാഹന നിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ജൂലൈ 25ന് ഉച്ചയ്ക്ക് തിരുനെല്ലിയില്‍ ഗ്രാമപഞ്ചായത്ത്, കെ.എ സ്.ആര്‍.ടി.സി, ആര്‍.ടി.ഒ, പൊലിസ്, വനംവകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍
യോഗം ചേരാനും തീരുമാനമായി. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിനെ കൂടാതെ
എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാക്കും.
വാവുബലിയ്ക്ക് തിരക്കനുഭവപ്പെടുന്ന തിരുനെല്ലി പൊന്‍കുഴി ക്ഷേത്രങ്ങളിലെ ഒരുക്കങ്ങളുടെ ചുമതല മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍മാര്‍ക്കാണ്. കെ.എ 
സ്.ഇ.ബി, വാട്ടര്‍ അതേറിട്ടി, ആംബൂലന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. കാട്ടിക്കുളം, തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും
ലഭ്യമാക്കും. തകര്‍ന്ന റോഡുകള്‍ അടിയന്തരമായി ഗതാഗത യോഗ്യമാക്കാനും റോഡിനിരുവശവുമുള്ള കാടുകള്‍ വെട്ടി തളിക്കാനും നിര്‍ദ്ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മര ങ്ങള്‍ മുറിച്ചു മാറ്റാനും തീരുമാനിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും
ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ജീവനക്കാര്‍ക്ക് ദേവസ്വം 
്ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഘു ഭക്ഷണം നല്‍കും. ഡി.ടി.പി.സിയുടെ യാത്രി നിവാസ്,
പി.ഡ ബ്ല്യു.ഡി കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവടങ്ങളില്‍ താമസ സൗകര്യം ഒരുക്കും.
കാട്ടാന ശല്യം രൂക്ഷമായ പൊന്‍കുഴിയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ പട്രോളിംഗ് ഉണ്ടാകും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *