April 28, 2026

അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കണമെന്ന് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു

0
By ന്യൂസ് വയനാട് ബ്യൂറോ
നഷ്ടത്തിലോടിയ കെ.എസ്.ആർ.ടി.സി.യെ പുനരുദ്ധാരരണത്തിന്റെ പാതയിലേക്ക് നയിക്കാൻ കഴിഞ്ഞത് ഇടതുപക്ഷ സർക്കാരിന്റെ നേട്ടമെന്ന് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി സജിത്ത് സദാനന്ദൻ. അസോസിയേഷൻ മാനന്തവാടി വാർഷിക കൺവെൻഷൻ ക്ഷീര സംഘം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഗസ്ത് 7 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.

യു.ഡി.എഫ്.ഭരണകാലത്ത് നഷ്ടത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയിരുന്ന കെ.എസ്.ആർ.ടി.സി.യെ പുനരുദ്ധാരണത്തിന്റെ പാതയിലെത്തിക്കുകയും ശമ്പളം പെൻഷനും നൽകി കെ.എസ്.ആർ.ടി.സി.വ്യവസായത്തെ സംരക്ഷിക്കാൻ കഴിഞ്ഞത് ഇടതുപക്ഷ സർക്കാരിന്റെ നേട്ടമാണെന്ന് സജിത്ത് സദാനന്ദൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി.യിലെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ടി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.രതീഷ് കേശവൻ, കെ.ജെ.റോയി, കെ.എസ്.പ്രകാശൻ, കെ.ജയരാജൻ, ലോറൻസ് ജേക്കബ്, അംബുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *