April 28, 2026

തരുവണ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

0
vlcsnap-2018-07-20-15h39m57s9
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ;ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനായി പുതുതായി നിര്‍മിച്ച കെട്ടിടം ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം  ചെയ്തു.എം എസ് ഡി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചിലവിലാണ് നാല് ക്ലാസ് മുറികളുള്ള ഇരു നില കെട്ടിടം നിര്‍മിച്ചത്.ബ്ലോക് പഞ്ചായത് പ്രസിഡന്റ് ഗീതാ ബാബു അദ്ധ്യക്ഷം വഹിച്ചു.ചടങ്ങില്‍ വെച്ച് സ്‌കൂളിന് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത മുന്‍ എ ഇ ഒ സെലിന്‍ എ എസ്്,2017-18 ബാച്ചുകളില്‍ എസ് എസ് എല്‍ സി,പ്ലസ് ടുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍,മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിച്ചു..ക്ലാസ്മുറികള്‍ ഹൈടെക്ക വല്‍ക്കരിക്കുന്നതിന്റെ രണ്ടാംഘട്ട ഉദ്ഘാടനം വെള്ളമുണ്ട പഞ്ചായത് പ്രസിഡന്റ് പിതങ്കമണി നിര്‍വ്വഹിച്ചു.എ.ദേവകി,കെ കെ സി.മൈമൂന,ഒ.കെ സജിത്,പ്രഭാകരന്‍.എം,കെ.സി ആലി,മായന്‍ മുഹമ്മദ്,ടി എം രാജീവന്‍,എം.അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *