August 14, 2026

തൊഴിലാളികളെ കണ്ടെത്തി : തട്ടികൊണ്ട് പോയത് ആയുധധാരികളെന്ന് ഇതര സംസ്ഥാനക്കാർ

0
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് മേപ്പാടി   കള്ളാടി തൊള്ളായിരം കണ്ടിയിൽ  നിർമ്മാണത്തിലിരുന്ന സ്വകാര്യ റിസോർട്ടിൽ നിന്നും കാണാതായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയും കണ്ടെത്തി .ബംഗാൾ സ്വദേശികളായ അലാവുദ്ധീൻ,കാത്തിം ,മക്ബൂൽ എന്നിവരെയാണ് കണ്ടെത്തിയത്. തങ്ങളെ ആയുധ ധാരികളായ നാല് പേർ  ചേർന്ന്  തട്ടികൊണ്ടു പോയി വിട്ടയക്കുകയായിരുന്നു എന്ന് രക്ഷപെട്ടവർ പറഞ്ഞു. എന്നാൽ ഇവരുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല പോലീസ് അന്വേഷണം തുടങ്ങി.ഇന്നലെ വൈകുന്നേരമാണ് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ കള്ളാടിയിലെത്തിയത്. ഇവർ മാവോയിസ്റ്റുകളാണന്ന് നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *