May 13, 2024

മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജ്ജിതം: തണ്ടർബോൾട്ട് സംഘവും സ്ഥലത്തെത്തി.

0
Img 20180721 Wa0034
കല്‍പ്പറ്റ: മേപ്പാടി  കള്ളാടി തൊള്ളായിരം കണ്ടി  പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സംഭവത്തിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. വൻ പോലീസ് സംഘമാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടും പരിശോധനക്കെത്തിയിട്ടുണ്ട് എമറാള്‍ഡ് ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മൂന്ന് ജോലിക്കാരെ ബന്ദികളാക്കുകയും  അവരെ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.   വിവരം ഇന്നലെ വൈകുന്നേറ്റം  മേപ്പാടി പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. . മാവോയിസ്റ്റ് സംഘം തന്നെയാണോ എന്ന് പോലീസ് ഇപ്പോഴും   സ്ഥിരീകരിച്ചിട്ടില്ല. തൊള്ളായിരം കണ്ടി മേഖലയില്‍  വന്‍കിട എസ്‌റ്റേറ്റുകളാണ് കൂടുതല്‍. ഇതില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമാണ്  കൂടുതല്‍. പുതിയ റിസോര്‍ട്ട് കെട്ടിടം നിര്‍മിക്കുന്ന ജോലികളിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇതിനിടെ തൊഴിലാളികളെ വിട്ടുകിട്ടാന്‍ മാവോയിസ്റ്റ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. തോക്കുധാരികളായ അഞ്ചുപേരില്‍ ഒരാള്‍ സ്ത്രീയാണെന്നതടക്കമുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രക്ഷപെട്ട തൊഴിലാളികളെ  ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുളളു. തിരുനെല്ലിയില്‍ റിസോര്‍ട്ടിനെതിരേ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റ്യാടി  മേഖലയിലും മാവോയിസ്റ്റുകളെ കണ്ടിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *