July 14, 2026

വിള ഇൻഷുറൻസ്; ഫസൽ ഭീമാ യോജന കർഷക രജിസ്‌ട്രേഷൻ തുടങ്ങി :സി.എസ്.സി.കളിൽ അപേക്ഷിക്കാം.

0
IMG-20180722-WA0128
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കാർഷിക വിള ഇൻഷൂറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമാ യോജന പദ്ധതിയിൽ മഴക്കാല വിളകളുടെ ( ഖാരീഫ് വിളകൾ ) ഇൻഷുറൻസിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. കർഷക  അഭിവൃദ്ധിക്ക് കുറഞ്ഞ തവണകളിൽ പരമാവധി ഇൻഷുറൻസ്  ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സുതാര്യമായ തവണ നിരക്കുകളിൽ കർഷകർക്ക് മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കുന്നു,
ഫോൺ, റിമോട്ട് സെൻസിംഗ്, ഡ്രോണുകൾ തുടങ്ങി ലളിതവും ഫലപ്രദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലം വേഗത്തിലുള്ള നിർണ്ണയവും തീർപ്പാക്കലും,
 വളരെ കുറഞ്ഞ തവണ നിരക്കുകൾ. പരമാവധി കർഷകർക്ക് ഇൻഷുറൻസ് സുരക്ഷ,
50% കർഷകരുടെ ഇൻഷുറൻസ് പരിരക്ഷ ലക്‌ഷ്യം വയ്ക്കുന്നു.
,വിളവെടുപ്പിനു ശേഷമുള്ള നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ വരുന്നു,
 പ്രാദേശികമായ വിളനഷ്ടങ്ങൾക്കും കാര്യമായ പരിഗണന തുടങ്ങിയവയാണ്  സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ  നടപ്പാക്കുന്ന  പദ്ധതിയുടെ ലക്ഷ്യങ്ങൾ. വയനാട് ജില്ലയിൽ സി.എസ്.സി. വി.എൽ.ഇ. സെൻററുകൾ വഴി കർഷകർക്ക് രജിസ്റ്റർ ചെയ്യാം .ജൂലായ് 31- ആണ് അവസാന തിയതി..
 ഈ പദ്ധതിയുടെ വയനാട് ജില്ലാ തല പ്രചാരണ ഉദ്ഘാടനം ബത്തേരി  റീജൻസി ഓഡിറ്റോറിയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു നിർവ്വഹിച്ചു.സി.എസ്.സി. വി.എൽ. ഇ വയനാട് ജില്ലാ  സൊസൈറ്റി പഠന ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. കൂടുതൽ ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് ശ്രമങ്ങൾ നടന്നു വരികയാണെന്ന്   ഭാരവാഹികൾ പറഞ്ഞു.
സോണൽ പ്രസിഡണ്ട് പി.എസ്. അജിത്ത് കുമാർ  അധ്യക്ഷത വഹിച്ചു.  സോണൽ സെക്രട്ടറി അമീർ അലി ,വിഷ്ണു രവീന്ദ്രൻ ,സി.വി.ഷിബു എന്നിവർ ക്ലാസ്സെടുത്തു.  ജില്ലാ സെക്രട്ടറി  നാസർ തോടൻ, ജോയിൻറ് സെക്രട്ടറി  ബേബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *