May 5, 2024

നെയ്ച്ചോർ ഉണ്ടാക്കി കഴിച്ചത് മാവോയിസ്റ്റുകളെന്ന് നാട്ടുകാർ: അല്ലന്ന് പോലീസ്.

0
കൽപ്പറ്റ: പോലീസ് നിരീക്ഷണത്തിനിടയിലും മേപ്പാടി മുണ്ടക്കൈ എസ്റ്റേറ്റ് പാടിയിലെ ഷെഡ്ഡിലെത്തി ഭക്ഷണം പാകം ചെയത് കഴിച്ചത് മാവോയിസ്റ്റുകൾ തന്നെയെന്ന് നാട്ടുകാർ. എന്നാൽ അവിടെയെത്തിയത് മാവോയിസ്റ്റുകളാണന്നതിന് തെളിവില്ലന്നും മറ്റ് സാമൂഹ്യ വിരുദ്ധ രോ മോഷ്ടാക്കളോ ആയിരിക്കാമെന്നും പോലീസ് പറയുന്നു. 

    മാവോയിസ്റ്റ് സാന്നിധ്യമുള്ള മേപ്പാടിയിൽ ബൈക്കിലാണ് മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടിയിൽ മൂന്ന് അജ്ഞാതർ ശനിയാഴ്ച രാത്രി എത്തിയത്. ഇവർ എത്തിയ ബൈക്കിന് ലൈറ്റ് ഉണ്ടായിരുന്നില്ല. എന്നാൽ ബൈക്ക് യാത്രക്കാർക്ക് തലയിൽ ഹെ്ഡ് ലൈറ്റ് ഉണ്ടായിരുന്നു. കുറച്ച് സമയം ഷെഡ്‌ഡിൽ ചിലവഴിച്ചവർ നെയ്ച്ചോറാണ് പാകം ചെയത് കഴിച്ചത് എന്ന് കരുതുന്നു. 
കാരണം നെയ്ച്ചോറിന്റെ അരിയും ഉള്ളിയും ഇറച്ചി മസാലയുമാണ് ഇവിടെ ബാക്കിയായി കണ്ടത്. അവർ കൊണ്ടുവന്ന സ്റ്റൗവിലാണ് പാചകം നടത്തിയതെന്ന് കരുതുന്നു. 
    എസ്റ്റേറ്റ് തൊഴിലാളികൾ  അലക്കി ഉണങ്ങാനായി വിരിച്ചിട്ട കമ്പിളി നിലത്ത് വിരിച്ചാണ് ഇരുന്നത്. ശബ്ദം കേട്ട് തൊട്ടടുത്ത പാടിയിൽ നിന്ന് വീട്ടുകാർ എഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ മൂവരും ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
'     മേപ്പാടി കള്ളാടിയിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ  ബന്ദികളാക്കിയിരുന്നു. അവിടെയെത്തിയത് മാവോയിസ്റ്റ് നേതാക്കളായ  വിക്രം ഗൗഡയുടെയും സോമന്റെയും നേതൃത്വത്തിലുള്ള സംഘമാണന്ന്  പിന്നീട് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കായി തണ്ടർബോൾട്ട് അടക്കമുള്ളവരുടെ നേതൃത്വത്തിൽ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വീണ്ടും പുതിയ സംഭവമുണ്ടായിട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *