May 5, 2024

ഹയർ സെക്കന്ററി നശീകരണ യജ്ഞം ഉപേക്ഷിക്കുക : .കെ.സി. റോസക്കുട്ടി

0
Img 1973
.
കൽപറ്റ: ഹയർ സെക്കന്ററി സ്കൂളുകളെ ഡി പി ഐ യിൽ ലയിപ്പിക്കുന്നതിനെതിരെ ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളുടെ ഫെഡറേഷന്റെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിന് മുമ്പിൽ ഹയർ സെക്കൻററി സംരക്ഷണ സദസ്സ് നടത്തി. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ കെ.സി റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ലയനം നടപ്പാക്കുന്നതോട് കൂടി  സെക്കന്ററി  രംഗത്തെ നിലവാര തകർച  ഹയർ സെക്കണ്ടറി മേഖലയിലെക്ക് വ്യാപിക്കാൻ ഇടയാക്കുകയും സിലബസിലും കരിക്കുലത്തിലുമുള്ള ഇടത് രാഷ്ട്രീയ വൽക്കരണത്തിനും വഴിവെക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ അവഗണിച്ചു കൊണ്ട് പ്രൈമറി അധ്യാപകരെ പ്രൊമോഷൻ തസ്തികകളിൽ നിയമിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണമെന്നും സദസ്സ് അഭിപ്രായപ്പെട്ടു.
മുൻ എം എൽ എ എൻ ഡി അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി.. ജില്ലാ പഞ്ചായത്ത് മെമ്പർ ഇ ഇസ്മായിൽ, കെ.ഉമാശങ്കർ, സ്കൂൾ  മനേജ്മെൻറ് അസോസിയേഷൻ പ്രതിനിധി അഡ്വ. ചിത്ര ശശികുമാർ,  പി.എ.ജലീൽ,സജി. ടി ജി, ദിനേശ് കുമാർ പി.ജി, താജ് മൻസൂർ, പി.കെ, വാസു, രാജൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് നടന്ന റാലിയ്ക്ക്  ഷാന്റൊ മാത്യു, ഷൈനി ജേക്കബ്,സാബു എം സി ., സിതാര ബിനോയി, ജോസ്. പി.ടി, സീന പി വി, മുജീബ്‌ .ടി, വിനു രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *