June 13, 2026

ഹോട്ടലിൽ മോഷണം :ഭക്ഷണം പാർസലാക്കി മുങ്ങി

0
1_01_H_072018022058AM_20180723134515
By ന്യൂസ് വയനാട് ബ്യൂറോ
ഹോട്ടലിൽ മോഷണം: ഭക്ഷണം പാർസലാക്കി മുങ്ങി
മാനന്തവാടി: ഹോട്ടലിൽ മോഷണം നടത്തിയ വിരുതൻ ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞെടുത്ത് മുങ്ങി മോഷ്ടാവിന്റെ മുഴുവൻ ചലനങ്ങളും സി സി ടി വി ക്യാമറയിൽ പതിഞ്ഞു.
മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിന് മുന്നിലുള്ള മാതാ ഹോട്ടലിലാണ് മോഷണം നടന്നത്
ഹോട്ടലിന്റെ സൈഡിലുള്ള ചില്ല് കൊണ്ട് നിർമ്മിച്ച ജനൽ പാളി മാറ്റിയാണ് മോഷണം നടത്തിയത് ഹോട്ടലിന് അകത്ത കടന്ന മോഷ്ടാവ് കൗണ്ടറിൽ പരിശോധന നടത്തുകയും പിന്നീട് അടുക്കളയിലെത്തുകയായിരുന്നു.
ചപ്പാത്തിയും അയിലക്കറിയും മുട്ടയും പൊതിഞ്ഞെടുക്കുകയും ചെയ്തു
ഹോട്ടലിന്റെ മുന്നിൽ വെച്ച എം ജി എം എച്ച് എസ് എസ്സിന്റെ നിർദ്ദനർക്കുള്ള സൗജന്യ ഉച്ചഭക്ഷണം നൽകുന്നതിന്റെ സംഭാവന പെട്ടിയും മോഷ്ടിച്ചു.
പെട്ടി ഹോട്ടലിന് പുറത്തെത്തിച്ച ശേഷം പൊട്ടിക്കുകയും അതിലെ പണം എടുത്ത ശേഷം പെട്ടി ഉപേക്ഷിക്കുകയും ചെയ്തു.
മുണ്ടും ഷർട്ടും ധരിച്ച മോഷ്ടാവ് മുഖം മറച്ചാണ് ഹോട്ടലിനുള്ളിൽ കയറിയതും ഇറങ്ങിയതും
കേരള ഹോട്ടൽ ആൻറ് റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന സിക്രട്ടറി പി ആർ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.
മാനന്തവാടി പോലീസിൽ പരാതി നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *