May 14, 2024

ഭഗവതി സേവയും മഹാഗണപതി ഹോമവും ഞായറാഴ്ച

0
Img 20180724 115839
കൽപ്പറ്റ: പിണങ്ങോട് ചോലപ്പുറം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന  ഭഗവതി സേവയും (ത്രികാല പൂജ )  മഹാഗണപതി ഹോമവും ജൂലൈ 29-ന് ഞായറാഴ്ച  നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

       കർക്കിടക മാസത്തിൽ ഹൈന്ദവ ഭവനങ്ങളിൽ നടത്തി വരാറുണ്ടായിരുന്ന  ഈ പൂജകൾക്ക് ക്ഷേത്രങ്ങളിൽ  ഭക്തജന കൂട്ടായ്മ രൂപപ്പെടുത്തി ആചരിക്കാനുള്ള ശ്രമമാണ്  കൽപ്പറ്റ യോഗ ക്ഷേമ സഭയുടെയും  ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്നത്. 
     രാവിലെ എട്ട് മണിക്ക് മഹാഗണപതി ഹോമവും തുടർന്ന് ഭവതി സേവയും നടക്കും. വാമല്ലൂർ ഈശ്വരൻ നമ്പൂതിരി , മേക്കാട് മണി (ശങ്കരൻ ) നമ്പൂതിരി , പുറഞ്ചേരി ഇല്ലം രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.  ഭക്തജനങ്ങളുടെ പങ്കാളിത്തത്തിൽ സർവ്വൈശ്വര്യ പൂജയും  രാമായണ കഥാവർണ്ണനയും നടക്കും. പ്രസാദ ഊട്ട്, ദീപാരാധന, പുതിയ ദീപസ്തംഭത്തിൽ  ആദ്യ തിരി തെളിക്കൽ, അത്താഴപൂജ എന്നിവയും നടക്കുമെന്ന് ഇവർ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി മാധവൻ നമ്പൂതിരി , കൽപ്പറ്റ ഉപസഭ പ്രസിഡണ്ട് രാധാകൃഷ്ണൻ നമ്പൂതിരി , യോഗക്ഷേമ സഭ പ്രവർത്തന സമിതി അംഗം ഈശ്വരൻ നമ്പൂതിരി , വനിത ഉപസഭ പ്രസിഡണ്ട് വത്സല പി.നമ്പൂതിരി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *