April 29, 2024

അന്താരാഷ്ട്ര ഒയിസ്ക ദിനാചരണം നടത്തി.

0
Oisca
കൽപ്പറ്റ: അന്താരാഷ്ട്ര ഒയിസ്ക ദിനാചരണത്തിന്റെ ഭാഗമായി ഒയിസ്ക കൽപ്പറ്റ ചാപ്‌റ്ററിന്റെ നേതൃത്വത്തിൽ റാട്ടക്കൊല്ലി അസർ എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ്  സിറാജുദ്ധീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജില്ലാ ഡി എം ഒ (ആയുർവേദം) ഡോ വിനോദ് ബാബു വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാപ്റ്റർ സെക്രട്ടറി പ്രൊഫ. ഷാജി തദ്ദേവൂസ്‌ ഒയിസ്ക ദിന സന്ദേശം നൽകി. അസർ സ്കൂൾ പി റ്റി എ പ്രസിഡന്റ്  സാലി റാട്ടക്കൊല്ലി,  ഷേർലി ടീച്ചർ,  അബ്ദുൽ ബാസിത്,  ഉമ്മർ, ഷാജി പോൾ എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിന് ചാപ്റ്റർ ഖജാൻജി  എൽദോ നന്ദിയർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *