September 11, 2026

സർക്കാർ ജീവനക്കാരന്റെ വീടെന്ന സ്വപ്നം തകർത്ത ഇടതു സർക്കാർ മാപ്പർഹിക്കുന്നില്ല: ഇ എൻ ഹർഷകുമാർ

0
02-1
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള സംസ്ഥാന ജീവനക്കാർക്ക് ലഭിച്ചു വന്നിരുന്ന ഭവന വായ്പാ പദ്ധതി ഇല്ലാതാക്കി ഒരു വീടെന്ന ജീവനക്കാരന്റെ ഏറ്റവും വലിയ സ്വപ്നം ഇല്ലാതാക്കിയ ഇടതുപക്ഷ സർക്കാറിന്റെ നടപടി പ്രതിഷേധാർഹർമാണെന്ന്  കേരള എൻ ജി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ഹർഷകുമാർ പ്രസ്താവിച്ചു. എല്ലാവിധ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നതിന് ശ്രമിക്കുന്നതോടൊപ്പം ജീവനക്കാരെ എല്ലാ തരത്തിലും പീഡിപ്പിക്കുന്ന നടപടികളാണ്  സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള എൻ ജി അസോസിയേഷൻ വയനാട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം ബ്രാഞ്ച് പ്രസിഡണ്ട് ടി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉമാശങ്കർ മുഖ്യ പ്രഭാഷണം നടത്തി. പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടിയ സംഘടനയുടെ ബ്രാഞ്ചിലെ അംഗങ്ങളുടെ മക്കൾക്ക് സമ്മേളനത്തിൽ ഉപഹാരം നൽകി. സംഘടനാ ചർച്ച ജില്ലാ പ്രസിഡണ്ട് വി സി സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമേശ് മണിക്കൻ' ജില്ലാ ട്രഷറർ മോബിഷ് പി തോമസ്, കെ.ടി ഷാജി, എം.സി ശ്രീരാമകൃഷ്ണൻ, വി.ആർ ജയപ്രകാശ്, ആർ രാംപ്രമോദ്, ലൈജു ചാക്കോ, ജോസ് കെ , ഷിജു പി ജെ, ബി. സുനിൽകുമാർ, വി. ജംഷീർ, വി.കെ ശശികുമാർ എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *